Friday, March 29, 2024 7:29 pm

ഫോട്ടോഗ്രാഫറെ ചുറ്റികക്കടിച്ച്‌ കൊലപ്പെടുത്തി വനത്തില്‍ കുഴിച്ചിട്ടു ; നാലു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പുത്തൂര്‍ : ഫോട്ടോഗ്രാഫറെ ചുറ്റികക്കടിച്ച്‌ കൊലപ്പെടുത്തി വനത്തില്‍ കുഴിച്ചിട്ടു സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മംഗളൂരു സ്വദേശിയും മൈസൂരു സുബ്രഹ്‌മണ്യ നഗറില്‍ താമസക്കാരനുമായ ജഗദീഷ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് ജഗദീഷിന്റെ അമ്മാവന്‍ പടുവന്നൂര്‍ പട്‌ലഡ്ക സ്വദേശി സുബ്ബയ്യ റായ് എന്ന ബാലകൃഷ്ണ, ഭാര്യ ജയലക്ഷ്മി, മകന്‍ പ്രശാന്ത്, അയല്‍വാസിയായ ജീവന്‍ പ്രസാദ് എന്നിവരെ അറസ്റ്റ് ചെയ്തു.

Lok Sabha Elections 2024 - Kerala

ഭാര്യയോടും മകനോടും ഒപ്പം മൈസൂരുവില്‍ താമസിച്ചിരുന്ന ജഗദീഷ് പുത്തൂരിലെത്തി കുഞ്ചൂര്‍ പഞ്ചയിലെ തന്റെ കൃഷി സ്ഥലം നോക്കാന്‍ പോകാറുണ്ട്. നവംബര്‍ 18 ന് പുലര്‍ച്ചെ മൈസൂരില്‍ നിന്ന് പുത്തൂരിലേക്ക് പോയ ജഗദീഷ് പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് സഹോദരന്‍ ശശിധറിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ജഗദീഷിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. ജഗദീഷും അമ്മാവന്‍ ബാലകൃഷ്ണ എന്ന സുബ്ബയ്യ റായിയും തമ്മിലുള്ള ഭൂമി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

തനിക്ക് ഭൂമി വാങ്ങുന്നതിനായി ജഗദീഷ് 65 ലക്ഷം രൂപ സുബ്ബയ്യറായിയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ഭൂമി ജഗദീഷ് അറിയാതെ റായി തന്റെ പേരിലാക്കി. ഈ ഭൂമി റായി പിന്നീട് വില്‍ക്കുകയും ചെയ്തു. നവംബര്‍ 18 ന് കുഞ്ചൂര്‍പഞ്ചയിലെ കൃഷിസ്ഥലത്തുപോയ ശേഷം ജഗദീഷ് ഒമ്‌നി വാഹനത്തില്‍ പട്‌ലഡ്കയില്‍ എത്തുകയും സുബ്ബയറായിയെ കണ്ട് സ്ഥല ഇടപാടില്‍ കാണിച്ച വഞ്ചനയെക്കുറിച്ച്‌ ചോദിക്കുകയും ചെയ്തു. ഇതേ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുബ്ബയറായിയും ഭാര്യയും മകനും അയല്‍വാസിയും ചേര്‍ന്ന് ജഗദീഷിനെ ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയി കുഴിച്ചിട്ടു. പ്രതികള്‍ കൊലക്കുറ്റം സമ്മതിച്ചതോടെ മൃതദേഹം പോലീസ് സാന്നിധ്യത്തില്‍ വനത്തില്‍ നിന്ന് പുറത്തെടുത്ത് കൂടുതല്‍ പരിശോധനകള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി മംഗളൂരുവിലേക്ക് കൊണ്ടുപോയി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് മൂന്നുപെരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അതിക്രമം ; ഒരാൾ കസ്റ്റഡിയിൽ

0
കണ്ണൂർ: പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമത്തിൽ ഒരാൾ കസ്റ്റ‍ഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന...

മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കോടതി

0
ഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ അഞ്ച് തവണ എം.എല്‍.എയായിരുന്ന മുക്താര്‍ അന്‍സാരിയുടെ ദുരൂഹമരണത്തില്‍...

മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ് കേസ് എടുത്തു

0
കസബ: മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ്...

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ...