കാനനവാസന് ഭക്തരുടെ അര്‍പ്പണമായി വെടി വഴിപാട് ; 2019 മകരവിളക്കിന് ശേഷം ഈ മണ്ഡല കാലത്താണ് വഴിപാട് ഒരുക്കിയത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പ ഭക്തര്‍ കാനനവാസന് തങ്ങള്‍ ദര്‍ശനത്തിനെത്തി എന്ന് അറിയിക്കുന്നതിനും, ഉദ്ദിഷ്ട കാര്യ പ്രാപ്തിക്ക് വേണ്ടിയും അര്‍പ്പിക്കുന്നതാണ് വെടി വഴിപാട്. കുടുംബ ഐശ്വര്യത്തിനും, ആയുസ്, ആരോഗ്യത്തിന് വേണ്ടിയും മറ്റുമാണ് ഭക്തര്‍ വെടി വഴിപാട് അര്‍പ്പിക്കുന്നത്.

കോവിഡ് സാഹചര്യത്തില്‍ 2019 മകരവിളക്കിന് ശേഷം ഈ മണ്ഡല കാലത്താണ് വെടി വഴിപാടിനുള്ള സംവിധാനം ഒരുക്കിയത്. പുലര്‍ച്ചെ നാലു മുതല്‍ ഉച്ചക്ക് ഒരുമണി വരെയും വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെയുമാണ് വെടിവഴിപാടിനുള്ള സൗകര്യം. വഴിപാട് നടത്തുന്ന ഭക്തരുടെ പേരും വഴിപാട് എണ്ണവും ഉച്ചഭാഷിണിയിലൂടെ വിളിച്ച് പറയുമ്പോള്‍ എണ്ണത്തിന് അനുസരിച്ച് കതിനയ്ക്ക് തിരികൊളുത്തും.

തീ അണക്കാനുള്ള ക്രമീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കതിന നിറച്ച് തിരികൊളുത്തുന്നിടത്ത് 12 ജീവനക്കാരും ഉച്ചഭാഷിണിയില്‍ വിളിച്ച് പറയാന്‍ രണ്ട് ജീവനക്കാരുമാണുള്ളത്. അയ്യപ്പനെ അഭ്യാസ മുറകള്‍ പഠിപ്പിച്ച ചീരപ്പന്‍ചിറ കുടുംബത്തിന് പന്തളം രാജാവ് വെടിവഴിപാടിനുള്ള അവകാശം നല്‍കുകയും പിന്നീട് ദേവസ്വം ബോര്‍ഡ് വെടി വഴിപാട് ഏറ്റെടുത്ത് നടത്തുകയുമായിരുന്നു. നേരത്തെ ശബരിപീഠം, ശരംകുത്തി, കരിമല എന്നിവിടങ്ങളിലും വെടിവഴിപാടിനുള്ള സൗകര്യമുണ്ടായിരുന്നു. ഒരു വെടിവഴിപാടിന് 20 രൂപയാണ് നിരക്ക്. ദേവസ്വം ബോര്‍ഡ് വെടിവഴിപാട് ലേലം ചെയ്തുവരുന്നു. സന്നിധാനം നടപ്പന്തലിന് സമീപമാണ് വെടിവഴിപാടിനുള്ള കൗണ്ടറുള്ളത്. കൂടാതെ സന്താന സൗഭാഗ്യത്തിനും, മംഗല്യ ഭാഗ്യത്തിനും, ഉദ്ദിഷ്ടകാര്യ പ്രാപ്തിക്കുമായി മാളികപുറത്തും വെടിവഴിപാട് നടത്തിവരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...