പത്തനംതിട്ട : സന്നിധാനത്ത് കണ്ണൂർ ചെറുതാഴം ശ്രീഹരിയുടെ നേതൃത്വത്തിൽ തായമ്പക അവതരിപ്പിച്ചു. ചെറുതാഴം ഗോപാലകൃഷ്ണൻ, കറൽ മണ്ണ അശോകൻ, പനമുക്ക് രാം പ്രസാദ്, പനമുക്ക് ഹരീഷ്, പനമുക്ക് അഖിൽ, പനമുക്ക് നിധീഷ്, കാങ്കോൽ സൂരജ്, തലശ്ശേരി അഭിനവ് എന്നിവരാണ് ചെണ്ടയിൽ താള വിസ്മയം തീർത്തത്. ബഹ്‌റൈൻ പ്രവാസിയായ ശ്രീഹരി കഴിഞ്ഞ 27 നാണ് നാട്ടിലെത്തിയത്. സന്നിധാനത്ത് പരിപാടി അയ്യപ്പനുള്ള അർച്ചനായണെന്നും അതിന് അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്നും ശ്രീഹരി പറഞ്ഞു. മട്ടന്നൂർ ശിവരാമ മാരാരുടെ ശിഷ്യനാണ് ശ്രീഹരി. പ്രമുഖ മദ്ദളം കലാകാരനായ ചെറുതാഴം ഗോപാലകൃഷ്ണമാരാരുടെ മകനാണ്.
കണ്ണൂർ ചെറുതാഴം ശ്രീഹരി സന്നിധാനത്ത് തായമ്പക അവതരിപ്പിച്ചു
RECENT NEWS
Advertisment