സീസണിൽ ഏറ്റവും കൂടുതൽ അയ്യപ്പൻമാർ ദർശനം നടത്തിയത് ശനിയാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല നട മണ്ഡല – മകരവിളക്ക് ദർശനത്തിനായി തുറന്നതിൽ പിന്നെ ഏറ്റവും കൂടുതൽ അയ്യപ്പൻമാർ ദർശനത്തിനെത്തിയത് ജനുവരി എട്ട് ശനിയാഴ്ച. ശനിയാഴ്ച മാത്രം വെർച്ച്വൽ ബുക്കിങ് വഴിയെത്തിയത് 49846 തീർത്ഥാടകരാണ്. നിലയ്ക്കലിൽ മാത്രം 2634 പേർ സ്പോട്ട് രജിസ്ട്രേഷനും നടത്തി. സ്പോട്ട് രജിസ്ട്രേഷൻ ഉൾപ്പടെ അമ്പത്തീരായിരത്തിന് മുകളിൽ അയ്യപ്പൻമാർ ശബരിമലയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ക്രമമായി സ്വാമിമാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. വെർച്ച്വൽ ക്യൂ വഴി ആറാം തീയതി 42357 പേരും ഏഴിന് 44013 പേരും ശബരിമല ദർശനത്തിന് എത്തിയിരുന്നു.

ഈ മാസം ഒന്നാം തിയതി മുതൽ എട്ടാം തീയതി വരെ 21080 പേരാണ് സ്പോട്ട് രജിസ്ട്രേഷൻ നടത്തി സന്നിധാനത്ത് എത്തിയത്. തമിഴ്നാട്ടിൽ നിന്ന് ഇപ്പോഴും അയ്യപ്പഭക്തരെ കടത്തിവിടുന്നുണ്ട്. കാര്യമായ കോവിഡ് ലോക്ഡൗൺ ഇല്ലാത്ത ആന്ധ്രയിൽ നിന്നാണ് കൂടുതൽ അയ്യപ്പഭക്തർ എത്തിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച വലിയ നടപ്പന്തൽ മിക്കപ്പോഴും ഭക്തരെക്കൊണ്ട് നിറഞ്ഞ സാഹചര്യവുമുണ്ടായി. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളപ്പോഴും സുരക്ഷിതവും സുഗമവുമായ തീർത്ഥാടന കാലം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് സന്നിധാനത്ത് നടന്നുവരുന്നത്. മകരവിളക്കിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ശബരിമല ഭക്തി ലഹരിയിലാവുകയാണ്. പടി കയറാൻ നീണ്ട നിര പലപ്പോഴും രൂപപ്പെടുന്നുണ്ട്. കർണാടക, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നും തീർത്ഥാടകരെത്തുന്നുണ്ട്. എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും ഇപ്പോൾ ദർശന സൗകര്യം ഒരുക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....