മകരവിളക്ക് ഉത്സവം : മുന്നൊരുക്കങ്ങള്‍ തൃപ്തികരം – ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ തൃപ്തികരമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീര്‍ഥാടനം ഉറപ്പുവരുത്തിയിട്ടുള്ളത്. ഈ വര്‍ഷം ശബരിമല തീര്‍ഥാടനത്തിന് ഇതുവരെ 15,52,227 പേര്‍ എത്തിയിട്ടുണ്ട്. കാനനപാതയിലൂടെ മാത്രം 18,375 പേര്‍ സന്നിധാനത്തെത്തി. തീര്‍ഥാടകരുടെ വര്‍ധനവ് കണക്കിലെടുത്ത് കാനനപാത വഴിയുള്ള തീര്‍ഥാടന സമയം പുന:ക്രമീകരിച്ചിട്ടുണ്ട്. എരുമേലി കോയിക്കല്‍ വഴി രാവിലെ 5:30 മുതല്‍ ഉച്ചക്ക് 1.30 വരെയും അഴുത, മുക്കുഴി കാനനപാതകളിലൂടെ രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നു വരെയുമാണ് തീര്‍ഥാടകരെ കയറ്റി വിടുക.

പോലീസ് സുരക്ഷ ഉറപ്പാക്കും. മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കും. പണ്ടിത്താവളത്തില്‍ പുതുതായി 240 ടോയ്ലറ്റുകള്‍ സ്ഥാപിക്കും. ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നത് 13 ന് പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കും. കെഎസ്ആര്‍ടിസി അധിക ബസ് സര്‍വീസുകള്‍ നടത്തും. 300 ബസുകള്‍ ചെയിന്‍ സര്‍വീസും 400 ബസുകള്‍ ദീര്‍ഘദൂര സര്‍വീസും നടത്തും. ജ്യോതി ദര്‍ശിക്കുന്ന ഒന്‍പതു സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ആംബുലന്‍സ് സൗകര്യം ഒരുക്കും. ഫയര്‍ഫോഴ്സ് 124 ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളും ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ശബരിമല എഡിഎം അര്‍ജുന്‍പാണ്ഡ്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...