കെട്ടുമുറുക്കി അയ്യനെ കാണാന്‍ ; ശബരിമല സന്നിധാനത്തെത്തി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കലിയുഗ വരദനെ കാണാന്‍ ശബരിമല സന്നിധാനത്തെത്തി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. രാവിലെ കേരളത്തിലെത്തിയ താരം ഹെലികോപ്റ്റര്‍ മാര്‍ഗം ഒമ്പത് മണിയോടെ നിലക്കല്‍ എത്തുകയായിരുന്നു. പതിനാല് പേരടങ്ങുന്ന സംഘത്തൊടൊപ്പമാണ് അദ്ദേഹം ദർശനത്തിനെത്തിയത്. സന്നിധാനത്ത് 11 മണിയോടെ എത്തിയ അജയ് ദേവഗൺ അൽപ്പസമയം വിശ്രമിച്ച ശേഷം 11.30 ഓടെ പതിനെട്ടാം പടികയറി അയ്യപ്പനെ ദർശിച്ചു. മാളികപ്പുറത്തും ദർശനം പൂർത്തിയാക്കി ഉച്ചയ്ക്ക് മുമ്പ് മടങ്ങി.

സന്നിധാനത്ത് ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാര വാര്യർ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. മാളികപ്പുറത്ത് മേൽശാന്തി അതിയടം കുറുവക്കാട് ശംഭുനമ്പൂതിരി ഷാൾ അണിയിച്ചു. ആദ്യമായാണ് അജയ് ദേവഗൺ ശബരിമലയിലെത്തുന്നത്. ഫൂൽ ഓർ കാൺഡെ, പ്യാർ തോ ഹോനാ ഹി ധാ, രാം ഗോപാൽ വർമയുടെ കമ്പനി, ഹം ദിൽ ദേ ചുകേ സനം തുടങ്ങി നിരവധി ബോളിവുഡ് ഹിറ്റുകൾ അദ്ദേഹത്തിന്റേതായുണ്ട്. പത്മശ്രീ ഉൾപ്പടെയുള്ള പുരസ്‌കാര ജേതാവ് കൂടിയാണ് ദേവ്ഗൺ.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...