17കാരിയെ പീഡിപ്പിച്ച് ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : പതിനേഴുകാരിയെ ബലാത്സംഗം ചെയ്തതിന് പിന്നാലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 26കാരന്‍. മധ്യപ്രദേശിലെ ഭോപ്പാലിന് സമീപമുള്ള നസീറാബാദിലാണ് സംഭവം. 17 കാരിയെ ബലാത്സംഗം ചെയ്തതിനും പിന്നീട് ബലാത്സംഗത്തിന്‍റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിനും 26കാരനായ യുവാവിനെതിരെ മധ്യ പ്രദേശ് പോലീസ് കേസെടുത്തു. യുവാവും പീഡനത്തിനിരയായ പെണ്‍കുട്ടിയും ഒരെ ഗ്രാമത്തിലെ താമസക്കാരായിരുന്നു. കുടുംബമായി പോയ ടൂറിനിടയിലാണ് യുവാവിനെ പതിനൊന്നാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി പരിചയപ്പെടുന്നത്.

കഴിഞ്ഞ ഏപ്രില്‍ 16ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനിടെ അതിന്‍റെ ചിത്രങ്ങളും യുവാവ് മൊബൈലില്‍ എടുത്തിരുന്നു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ പെണ്‍കുട്ടി ഫോണില്‍ ബ്ലോക്ക് ചെയ്യുകയും കാണാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ 26കാരന്‍ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഗ്രാമത്തിലെ ചിലരാണ് വിവരം പെണ്‍കുട്ടിയുടെ പിതാവിനെ അറിയിച്ചത്. ഇതോടെ പിതാവ് പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ യുവാവിനായുള്ള തെരച്ചിലിലാണ് പോലീസുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...