ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരന് കോവിഡ് പോസിറ്റീവ് ; സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം 2 ദിവസത്തേക്ക് അടച്ചു

For full experience, Download our mobile application:
Get it on Google Play

ശബരിമല  : ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരന്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം 2 ദിവസത്തേക്ക് അടച്ചു. കോവിഡ് സ്ഥിരീകരിച്ച പോലീസുകാരന് ഒപ്പം താമസിച്ചിരുന്ന 10 പോലീസുകാരെയും ക്വാറന്റീനിലാക്കി. കാണിക്കയായി ലഭിക്കുന്ന പണം എണ്ണുന്ന ദേവസ്വം ഭണ്ഡാരത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഭണ്ഡാരം 2 ദിവസത്തേക്ക് അടച്ച്‌ അണുവിമുക്തമാക്കി. ദേവസ്വം മരാമത്ത് ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പിപിഇ കിറ്റ് നല്‍കി. ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത് രോഗലക്ഷണങ്ങളെ തുടര്‍ന്ന് പമ്പയില്‍ നടത്തിയ പരിശോധനയിലാണ്. ഇതേത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡില്‍ പുറം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പിപിഇ കിറ്റ് നല്‍കി. മരാമത്ത് ഓഫിസില്‍ ജോലി ചെയ്യുന്ന എന്‍ജിനീയര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെയും ക്വാറന്റീനിലാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...