അയ്യപ്പ ഭക്തരില്‍ നിന്ന്‌ പണം വാങ്ങാം ; പ്രസാദം നല്‍കേണ്ട : ദേവസ്വംബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോടിക്കണക്കിന് ഭക്തരുടെ ആശ്രയകേന്ദ്രമായ ശബരിമലയില്‍ ആചാരലംഘനവും കൊള്ളയുമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. അയ്യപ്പ ഭക്തരില്‍ നിന്ന്‌ പണം വാങ്ങാംമെന്നും പക്ഷെ, ഇതിന് പ്രസാദം നല്‍കേണ്ടെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം. ദേവസ്വം ജീവനക്കാരന് കൊറോണ ബാധിച്ചെന്ന പേരിലാണ് ഭക്തരുടെ പണം വാങ്ങിയിട്ടും പ്രസാദം നല്‍കാത്തത്.

ശബരിമലയില്‍എത്തുന്ന ഭക്തര്‍ക്ക് ഏറ്റവും പ്രധാനം സോപാനത്ത് നിന്നും ലഭിക്കുന്ന പ്രസാദമാണ്. ഇലയില്‍ നല്‍കുന്ന വിഭൂതി ചന്ദനവും അതീവ പുണ്യമായാണ് കണക്കാക്കുന്നത്. ഇതു ഇനി നല്‍കേണ്ടിതില്ലെന്നാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. അതുവഴി കൊറോണ പകരും എന്നാണ് പുതിയ ന്യായം, എന്നാല്‍ ഭക്തര്‍ കാണിക്ക ഇടുന്ന പണം ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നുണ്ട്. അതുവഴി കൊറോണ പകരില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണ്ടുപടിത്തം.

75000 രൂപയുടെ പടിപൂജ നടത്തുമ്പോള്‍ ഒന്നേകാല്‍ ലക്ഷമാകും. 10000 രൂപയുടെ കളഭാഭിഷേകം അരലക്ഷവും പുഷ്പാഭിഷേകവും 20000 രൂപയോളവും ആകും. ഇവയക്ക് മാത്രമല്ല ഗണപതിഹോമം നടത്തുന്നതിന് ഉള്‍പ്പെടെ ഒന്നിനും പ്രസാദം നല്‍കേണ്ടന്നനിലപാടിലാണ് ദേവസ്വം ബോര്‍ഡ്. ഇതനുസരിച്ച്‌ ഇന്നുമുതല്‍ ഭക്തര്‍ക്കുള്ള പ്രസാദ വിതരണം നിര്‍ത്തി.

കൊറോണ മറവില്‍ പമ്പയില്‍ കുളിക്കാന്‍ അനുവദിക്കാതെയും നെയ്യഭിഷേകം നടത്താനാകാതെയും ബോര്‍ഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇത്തരം നിയന്ത്രങ്ങള്‍ ആചാര ലംഘനമാണെന്നും അങ്ങനെ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഹിന്ദു വിശ്വാസികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലാഭക്കൊതിമാത്രമുള്ള ദേവസ്വം ബോര്‍ഡ് ശബരിമലയിലേക്ക് ഭക്തരെ കടത്തി വിടുകയായിരുന്നു. വീണ്ടും ഭക്തരുടെ എണ്ണം കൂട്ടാനുള്ള നീക്കത്തിലാണ്. അതിനിടയിലാണ് പ്രസാദം പോലും നല്‍കാതെ ഭക്തരുടെ പണം പിഴിയാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...