ശബരിമലയില്‍ നിറപുത്തരിപൂജ ഞായറാ‍ഴ്ച ; ക്ഷേത്രനട ശനിയാഴ്ച  വൈകിട്ട് തുറക്കും ; ഭക്തര്‍ക്ക് പ്രവേശനം ഇല്ല

For full experience, Download our mobile application:
Get it on Google Play

ശബരിമല : നിറപുത്തരി പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരിയാണ് ക്ഷേത്രശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിക്കുന്നത്.

നട തുറക്കുന്ന ദിവസമായ ശനിയാഴ്ച പ്രത്യേക പൂജകള്‍ ഒന്നുംതന്നെ ഉണ്ടാവില്ല. നിറപുത്തരി പൂജക്കായി ക്ഷേത്രനട 9 ന് പുലര്‍ച്ചെ 4 മണിക്ക് തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും നടക്കും. അതിനുശേഷം മഹാഗണപതിഹോമം. പിന്നീട് മണ്ഡപത്തില്‍ പൂജചെയ്ത് വെച്ചിരിക്കുന്ന നെല്‍ക്കതിരുകള്‍ ശ്രീകോവിലിനുള്ളിലേക്ക് പൂജയ്ക്കായി എടുക്കും. 5.50നും 6.20 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരിപൂജ നടക്കും. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ശ്രീകോവിലില്‍ പൂജിച്ച നെല്‍ക്കതിരുകള്‍ വിതരണം ചെയ്യും. ഇക്കുറി നിറപുത്തരിപൂജ ചടങ്ങുകള്‍ മാത്രമായിട്ടാണ് നടത്തുന്നത്. ശബരിമലയില്‍ കൃഷിചെയ്ത കരനെല്‍ കതിരുകളും ദേവസ്വം ബോര്‍ഡ് മറ്റിടങ്ങളില്‍ നിന്ന് എത്തിക്കുന്ന നെല്‍കതിരുകളും കലിയുഗവരദന് പൂജയ്ക്കായി സമര്‍പ്പിക്കും. ശേഷം 7.30 ന് ഉഷപൂജ. 9.30 ന് ഉച്ചപൂജ ക‍ഴിഞ്ഞ് 10 മണിക്ക് നട അടയ്ക്കും. വൈകുന്നേരം 5 മണിക്കാണ് വീണ്ടും നട തുറക്കുക. 6.30 ന് ദീപാരാധന.7.20ന് അത്താ‍ഴപൂജ. 7.30 ന് ഹരിവരാസനം പാടി ശ്രീകോവില്‍ നടഅടയ്ക്കും.

പിന്നീട് ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത് ആഗസ്റ്റ് 16 ന് വൈകുന്നേരം ആയിരിക്കും.17 ന് ആണ് ചിങ്ങം ഒന്ന്. ധാരണ പ്രകാരം അന്നുമുതല്‍ അടുത്ത ഒരുവര്‍ഷത്തേക്കുള്ള താന്ത്രിക ചുമതല മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരര്‍ക്കാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...