Thursday, July 3, 2025 10:17 pm

ശബരിമല തീർഥാടനം : ചെങ്ങന്നൂർ നഗരസഭയ്ക്ക് 25 ലക്ഷം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കഴിഞ്ഞ ശബരിമലതീർഥാടനക്കാലത്ത് ശുചീകരണപ്രവർത്തനങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനും അനുവദിച്ച തുക തദ്ദേശസ്ഥാപനങ്ങൾക്കു ലഭിക്കുന്നത് ആറുമാസത്തിനുശേഷം. ഇതനുസരിച്ച് ചെങ്ങന്നൂർ നഗരസഭയ്ക്ക് 25 ലക്ഷം രൂപ ലഭിക്കും. തീർഥാടനം തുടങ്ങുമ്പോൾതന്നെ തുക അനുവദിക്കുന്നതാണ് രീതി. എന്നാൽ സർക്കാർ സാമ്പത്തികപ്രതിസന്ധിയിലായതോടെ പണമനുവദിക്കാൻ വൈകി. മേയിൽ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽവന്നതോടെ തുകയനുവദിക്കുന്നതിനു വീണ്ടും കാലതാമസമുണ്ടായി. കഴിഞ്ഞദിവസമാണ് തുക അനുവദിച്ച്‌ ഉത്തരവിറങ്ങിയത്. ഇതനുസരിച്ച് 33 പഞ്ചായത്തുകൾക്ക് 2.31 കോടിയും ആറു നഗരസഭകൾക്ക് 1.05 കോടി രൂപയുമാണ് അനുവദിച്ചത്.

സർക്കാർ തുക ലഭിക്കാത്തതിനാൽ ചെങ്ങന്നൂർ നഗരസഭ തനതുഫണ്ടെടുത്താണ് ശുചീകരണപ്രവർത്തനങ്ങളും മറ്റും നടത്തിയത്. ശുചീകരണത്തിനായി താത്കാലികമായി 25 ജീവനക്കാരെ നിയോഗിച്ചിരുന്നു. ഫണ്ടില്ലാത്തതിനാൽ ഇവരുടെ വേതനം മുഴുവൻ നൽകാനും കാലതാമസമുണ്ടായി. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന നഗരസഭയ്ക്കു തുക അനുവദിച്ചത് ആശ്വാസകരമാണ്. ശുചീകരണപ്രവർത്തനങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും മാത്രമാണ് തുക വിനിയോഗിച്ചതെന്ന് ഉറപ്പാക്കിവേണം തുക കൈമാറാനെന്നാണ് സർക്കാർ നിർദേശം. അതേസമയം അടുത്ത സീസണിലെങ്കിലും തുക മുൻകൂറായി ലഭ്യമാക്കാൻ നടപടിയുണ്ടാകണമെന്നാണു നഗരസഭയുടെ ആവശ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് അപകടം : ഗുരുതരമായ അനാസ്ഥ, സമഗ്രാന്വേഷണം വേണം – എസ്ഡിപിഐ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ...

മലപ്പുറം പാണ്ടിക്കാട് മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം

0
മലപ്പുറം: പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം. മണ്ണിട്ട്...

ജീവകാരുണ്യത്തിലൂന്നിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി ആധുനികമുഖം : പുതിയ എ.പി അസ്‌ലം റീഹാബിലിറ്റേഷൻ സെന്റർ...

0
മലപ്പുറം: ജീവകാരുണ്യം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...