ശബരിമലയിൽ എത്താൻ കഴിയാത്തവർക്ക് തപാൽ വഴി പ്രസാദം

For full experience, Download our mobile application:
Get it on Google Play

ശബരിമല : മണ്ഡല, മകരവിളക്ക് തീർഥാടന കാലത്ത് കോവിഡ് കാരണം ശബരിമലയിൽ ദർശനത്തിന് എത്താൻ കഴിയാത്ത ഭക്തർക്ക് വഴിപാട് പ്രസാദങ്ങൾ തപാലിൽ എത്തിക്കാൻ  ദേവസ്വം ബോർഡും തപാൽ വകുപ്പും ചേർന്ന് പുതിയ പദ്ധതി തയാറാക്കി. ഇന്ത്യയിൽ എവിടെയും  ഭക്തർക്കും തൊട്ടടുത്ത തപാൽ ഓഫിസ് വഴി പ്രസാദം ബുക്ക് ചെയ്യാം. പണം അടച്ചാൽ  രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പ്രസാദം തപാലിൽ വീട്ടിൽ കിട്ടും.  അരവണ, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി പ്രസാദം, മഞ്ഞൾ, കുങ്കുമ പ്രസാദം എന്നിവയാണ് പായ്ക്കറ്റിൽ  ഉണ്ടാകുക. വില നിശ്ചയിച്ചിട്ടില്ല ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി എന്നിവർ പോസ്റ്റ്മാസ്റ്റർ ജനറലുമായി ചർച്ച നടത്തി.

ചീഫ് സെക്രട്ടറി തലത്തിൽ  എടുത്ത തീരുമാനം അനുസരിച്ച് സാധാരണ ദിവസങ്ങളിൽ 1000 തീര്‍ഥാടകര്‍ക്കും  ശനി, ഞായർ ദിവസങ്ങളിൽ 2000 പേര്‍ക്കും, തീർഥാടനത്തിന്റെ പ്രധാന ദിവസങ്ങളിൽ 5000 പേർക്കും  എന്ന കണക്കിലായിരിക്കും പ്രവേശനം അനുവദിക്കുക. നല്ലൊരു ഭാഗം തീർഥാടകർക്കും ഇപ്രാവശ്യം ശബരിമലയില്‍  എത്താൻ കഴിയില്ല. അതിനാലാണ്  ഭക്തർക്ക് തപാലിൽ പ്രസാദം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...