ശബരിമലയിലെ പ്രസാദം ഇനി തപാൽ വഴി

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല സന്നിധാനത്തെ പ്രസാദം ഇനി മുതൽ രാജ്യത്തെവിടെയും ലഭ്യമാകും. തിരുവിതാംകൂർ ദേവസ്വം ബോർഡും തപാൽ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പോസ്റ്റോഫീസുകളിൽ പണമടച്ചാൽ പ്രസാദം വീട്ടിലെത്തുന്നതാണ് പദ്ധതി. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ആയിരക്കണക്കിന് ഭക്തർക്ക് സന്നിധാനത്തെത്താൻ സാധിക്കാത്ത അവസ്ഥയുണ്ട്. എല്ലാ വർഷവും ശബരിമലയിലെത്തി അയ്യപ്പനെ കണ്ട് മടങ്ങുന്നവർക്ക് ഇത്തവണ പ്രസാദമെങ്കിലും എത്തിയ്ക്കാനാണ് ദേവസ്വം ബോർഡിന്‍റെ ശ്രമം. കേടുവരാൻ സാധ്യതയുള്ളതിനാൽ കിറ്റിൽ നിന്നും അപ്പം ഒഴിവാക്കിയിട്ടുണ്ട്.

നിലവിൽ ആയിരം പേർ മാത്രമാണ് ഒരു ദിവസം സന്നിധാനത്ത് എത്തുന്നത്. അതുകൊണ്ടുതന്നെ പ്രസാദ വിതരണവും കാര്യമായി നടക്കുന്നില്ല. പദ്ധതി ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. 1000 കിറ്റുകൾ നട തുറന്ന ദിവസം മാത്രം ദേവസ്വം ബോർഡ് തപാൽ വകുപ്പിന് കൈമാറി. സന്നിധാനത്ത് നിന്ന് പമ്പ- ത്രിവേണി പോസ്റ്റോഫീസിലേയ്ക്ക് ദേവസ്വം ബോര്‍ഡ് പ്രസാദം എത്തിച്ചു നല്‍കും. അവിടെ നിന്ന് തപാല്‍ വകുപ്പാണ് പ്രസാദം വിതരണം ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...