ശബരിമല റഫറൻസ് : സുപ്രിംകോടതിയിൽ ഇന്ന് വാദം പുനരാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിശാലമായ നിയമപ്രശ്നങ്ങൾ പരിഗണിക്കുന്ന സുപ്രിംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. യുവതീപ്രവേശനം അനുവദിക്കാനാവില്ലെന്ന കർശന നിലപാടുള്ള സംഘടനകളുടെയും കക്ഷികളുടെയും വാദങ്ങളാണ് ഇന്ന് പ്രധാനമായും നടക്കുക. എൻഎസ്എസ് മതവിഭാഗം എന്നതിൽ പ്രാധാന്യം നൽകുമ്പോൾ പ്രതിഷ്ഠയുടെ പ്രാധാന്യത്തിലൂന്നിയാണ് ബോർഡിൻ്റെ വാദം. തിരുവിതാംകൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകനായ അഭിഷേക് മനുസിംഗ്വിയാണ് ഹാജരാകുന്നത്.

പ്രതിഷ്ഠയുടെ അവകാശങ്ങളും ആചാരപരമായ പ്രത്യേകതകളും അദ്ദേഹം കോടതിയിൽ അക്കമിട്ടു നിരത്തും. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് ഏറെ നിർണ്ണായകമാണ്. മുൻപ് യുവതീപ്രവേശനത്തെ അനുകൂലിച്ച സർക്കാർ, നിലവിലെ സാഹചര്യത്തിൽ എന്ത് നിലപാടായിരിക്കും കോടതിയിൽ സ്വീകരിക്കുക എന്നത് ഏവരും ഉറ്റുനോക്കുന്നു. ഇന്ന് തന്നെ സർക്കാർ വാദം ഉന്നയിക്കുമോ അതോ വരും ദിവസങ്ങളിലേക്ക് മാറ്റുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാടകീയതകള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമൊടുവിൽ സഭയിലെത്തി അമിത് ഷായും മോദിയും

0
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന അവസാന ദിവസമായ ഇന്ന്...

അഭിമന്യു കൊലക്കേസ് ; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്...

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ് ; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും...

ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

0
ന്യൂഡൽഹി : മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ...