ശബരിമല ശ്രീകോവിലിന് ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് സംഭവിച്ചത് ഗുരുതര വീഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ശ്രീകോവിലിന് ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് സംഭവിച്ചത് ഗുരുതര വീഴ്ച. മൂന്ന് മാസം മുമ്പ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടും ബോര്‍ഡ് നടപടി എടുക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.

വിഷുമാസ പൂജകള്‍ക്ക് നട തുറന്നപ്പോള്‍ തന്നെ ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയില്‍ വന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് കെ.അനന്തഗോപന്‍ തന്നെയാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ കണ്ടെത്തിയ ചോര്‍ച്ചയുടെ തീവ്രത മൂന്ന് മാസങ്ങള്‍ക്കിപ്പുറം മാധ്യമ വാര്‍ത്തകള്‍ക്ക് ശേഷമാണ് ദേവസ്വം ബോര്‍ഡ് ഗൗരവത്തിലെടുത്തത്.

ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ് മേല്‍ക്കൂരയുടെ ചോര്‍ച്ച പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് ബോര്‍ഡിനെ സമീപിച്ചത്. സ്വര്‍ണപ്പാളികള്‍ പതിച്ച മേല്‍ക്കൂര പൊളിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ഒരു മാസം മുമ്പ് തിരുവാഭരണ കമ്മീഷണര്‍ ജി ബൈജുവും ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ശ്രീകോവില്‍ നവീകരിക്കുന്നതിനെ പറ്റി ആലോചിച്ചത്.

എന്നാല്‍ ബോര്‍ഡ് തന്നെ നിര്‍മ്മാണം നടത്താം എന്ന തീരുമാനത്തിലെത്തിയതിലൂടെ സാമ്പത്തിക പ്രതിസന്ധിയില്ലെന്നത് വ്യക്തമാണ്. സമയബന്ധിതമായി നിര്‍മ്മാണം നടത്താത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഓഗസ്റ്റ് മൂന്നിന് ശ്രീകോവിലിന്റെ വിദഗ്ധ പരിശോധന നടത്താനാണ് നിലവിലെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...