ശബരിമല : റോപ് വേ നിർമ്മാണത്തിനുള്ള നടപടികൾ ഒരാഴ്ചക്കുള്ളിൽ കൈക്കൊള്ളുമെന്ന ദേവസ്വം മന്ത്രിയുടെ വാക്കുകൾക്ക് വിലകൽപ്പിക്കാതെ റവന്യു വകുപ്പിന്റ മെല്ലെപ്പോക്ക് പദ്ധതിക്ക് തിരിച്ചടിയാകുന്നു. മണ്ഡല – മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കം ആലോചിക്കാൻ പമ്പയിൽ കഴിഞ്ഞ 16ന് ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനുശേഷമാണ് മന്ത്രി വി.എൻ വാസവൻ റോപ് വേ നിർമ്മാണത്തിലെ പ്രതീക്ഷകൾ പങ്കുവെച്ചത്. ഇതോടെ നടപടികൾ വേഗത്തിലാകുമെന്ന് പ്രതീതി ഉണ്ടായെങ്കിലും റവന്യു വകുപ്പിന്റെ നിസഹകരണത്തിൽ മാറ്റമുണ്ടായില്ല. റോപ് വേ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം ഭൂമി കണ്ടെത്തി നൽകേണ്ടത് റവന്യു വകുപ്പാണ്. ദേവസ്വം മന്ത്രിയുടെ പ്രസ്താവനയ്ക്കുശേഷം ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ചേർന്ന് റവന്യു മന്ത്രിയെ നേരിൽ കണ്ട് നടപടികൾ വേഗത്തിലാക്കാൻ നിവേദനം നൽകിയിരുന്നു. വനവത്കരണത്തിനായി പകരം ഭൂമി സമയബന്ധിതമായി ലഭ്യമാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ ഉറപ്പുനൽകിയെങ്കിലും ഫയലുകൾ നടപടിക്രമങ്ങൾക്ക് നൽകാതെ പിടിച്ചു വെയ്ക്കുകയായിരുന്നു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.