ശബരിമല റോപ് വേ പദ്ധതി : അന്തിമരൂപരേഖ തയ്യാറാക്കാൻ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ശബരിമല : വനഭൂമിയും മരങ്ങളും പരമാവധി സംരക്ഷിച്ച് റോപ് വേ പദ്ധതിയുടെ അന്തിമരൂപരേഖ തയ്യാറാക്കാൻ വനംവകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ചന്ദ്രശേഖർ നിർദ്ദേശിച്ചു. റോപ് വേ സംബന്ധിച്ച് കേന്ദ്ര അനുമതിക്ക് അപേക്ഷ നൽകുന്നതിന് മുന്നോടിയായി പദ്ധതിപ്രദേശം സന്ദർശിച്ച ശേഷമാണ് ചന്ദ്രശേഖർ ഈ നിർദ്ദേശം വെച്ചത്. കേന്ദ്ര ഉദ്യോഗസ്ഥർക്ക് മുൻപാകെ പദ്ധതിയെപ്പറ്റി വിശദീകരിക്കേണ്ടതും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററാണ്. ദേവസ്വം ബോർഡ് അംഗങ്ങളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം പദ്ധതി പ്രദേശം സന്ദർശിച്ചത്.

ബോർഡ് അംഗം അഡ്വ.എ.അജികുമാർ, എക്സിക്യൂട്ടീവ് എൻജിനിയർ ശ്യാമപ്രസാദ്, പ്രോട്ടോകോൾ ഓഫീസർ ഹരി നായർ, എ.ഇ നിഥിൻ, പെരിയാർ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ സന്ദീപ് നായർ , റാന്നി ഡി.എഫ്.ഒ രാജേഷ്, റേഞ്ച് ഓഫീസർ അശോക്, റോപ് വേ നിർമ്മാണ കമ്പിനിയുടെ ഓപ്പറേഷൻസ് ഹെഡ് ഉമാനായർ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...