കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഉറപ്പ് ലഭിച്ചെന്ന് രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അടുത്ത് നിന്നും ഉറപ്പ് ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കന്യാസ്ത്രീകളുടെ മോചനം ഉടൻ തന്നെ ഉണ്ടാകുമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാർ ആൻഡ്രൂസ് താഴത്തിലുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ബിജെപി അധ്യക്ഷൻ്റെ പ്രതികരണം. അതിനിടെ രാജീവ് ചന്ദ്രശേഖറെ അമിത് ഷാ  വിളിപ്പിച്ചു. എത്രയും പെട്ടെന്ന് ഡൽഹിയിൽ എത്താനാണ് നിർദേശം. ഇന്ന് ഉച്ചയോടെ രാജീവ് ചന്ദ്രശേഖർ പുറപ്പെടും.

വോട്ട് നോക്കിയല്ല ഒന്നും ചെയ്യുന്നതെന്നും തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ നടപടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാന സർക്കാർ ജാമ്യത്തിന് എതിരായി നിൽക്കില്ല. കന്യാസ്ത്രീകളുടെ മോചനം ഉടനെയുണ്ടാകും. എപ്പോഴാണ് എന്ന് ഇപ്പോൾ പറയാനാകില്ല. ഇതിനെ രാഷ്ട്രീയ നാടകമായി കാണരുത്. ചിലർ ജയിലിന് മുന്നിൽ പോയി രാഷ്ട്രീയ നാടകം കളിക്കുന്നുണ്ട്. കാര്യങ്ങൾ ധരിപ്പിക്കാനാണ് പിതാവിന്റെ മുന്നിലെത്തിയത്. പോലീസാണ് അറസ്റ്റ് ചെയ്തത്. ബജ്റങ്ദൾ പ്രവർത്തകരല്ലലോ. ഇത് പ്രധാനപ്പെട്ട വിഷയമാണ്. മതംമാറ്റം നടന്നിട്ടില്ല എന്നുള്ളത് വ്യക്തമാണ്‌. ഉത്തരവാദിത്വമല്ല, രാഷ്ട്രീയ നാടകം തന്നെയാണ് അവിടെ കണ്ടത്. സർക്കാരിനും പാർട്ടിക്കും ഇപ്പോൾ ഒറ്റ ലക്ഷ്യമേ ഉള്ളൂ, അത് അവരുടെ മോചനമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....