ശബരിമലയിൽ ലേലംപോയ കടകളിൽ പകുതിയും തുറക്കുന്നില്ല : വൻനഷ്ടം

For full experience, Download our mobile application:
Get it on Google Play

ശബരിമല: കോവിഡിന്റെ പശ്ചാത്തലത്തിൽ മണ്ഡല-മകരവിളക്ക് കാലത്ത് തീർത്ഥാടകർ  കുറഞ്ഞത് ശബരിമലയിലെ കച്ചവടക്കാരെ ഗുരുതരമായി ബാധിച്ചു. മണ്ഡലകാലം തുടങ്ങി ഒരാഴ്ചയായെങ്കിലും ലേലംപോയ കടകളിൽ പാതിപോലും തുറന്നിട്ടില്ല.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 147 കടയാണ് ഇത്തവണ ലേലത്തിനുവെച്ചത്. ഇതിൽ 76 എണ്ണം ലേലത്തിനുപോയെങ്കിലും മിക്കതും തുറന്നിട്ടില്ല. മാസപൂജയ്ക്ക് ആരും വരാതിരുന്നതിനാൽ കടകൾ മിക്കതും ഒരുവർഷമായി അടഞ്ഞുകിടക്കുകയാണ്. കടയിലെ സാധനങ്ങളെല്ലാം നശിച്ചു. മേൽക്കൂരകൾവരെ തകർന്നു. പന്നികളുടെ ശല്യം വേറേയുമുണ്ട്

ഇനി അതെല്ലാം ശരിയാക്കിവേണം തുറക്കാൻ. സന്നിധാനത്ത് ലേലംപോയ കടകളിൽ വളരെക്കുറച്ച്‌ ഹോട്ടലുകൾമാത്രമാണ് തുറന്നത്. ഈ കടകളിൽ കച്ചവടവുമില്ല. പണിക്കാർക്ക് കൂലി കൊടുക്കാൻപോലും വരുമാനം കിട്ടാത്ത അവസ്ഥയാണെന്ന് കച്ചവടക്കാർ പറയുന്നു. ലേലത്തുക കുറവായതിനാലാണ് കടകൾ എടുത്തത്. കൂടുതൽ തീർഥാടകർ എത്തിയാൽ മാത്രമേ കടകൾ തുറക്കൂ എന്നാണ് പറയുന്നത് . വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകരെ പ്രവേശിക്കാനുള്ള തീരുമാനം പരിഗണനയിലാണെന്ന ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ  വാക്കുകൾ കച്ചവടക്കാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...