ശബരിമല ; സുപ്രീംകോടതി വിശാല ബെഞ്ച് രൂപീകരിച്ചതിൽ ചട്ടപ്രശ്നം ഉണ്ടോ ?. നിര്‍ണായക കോടതി നടപടികൾ ഇന്ന്

For full experience, Download our mobile application:
Get it on Google Play

ദില്ലി:  ശബരിമല വിശാല ബെഞ്ചിനെതിരെ മുതിര്‍ന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ ഉയര്‍ത്തിയ എതിര്‍പ്പിൽ ഇന്ന് സുപ്രീംകോടതി വാദം കേൾക്കും. വിശാല ബെഞ്ച് രൂപീകരിച്ചതിൽ ചട്ടപ്രശ്നം ഉണ്ടോ എന്നാകും പരിശോധിക്കുക. സുപ്രീംകോടതി ചട്ടത്തിലെ 6 വകുപ്പ് പ്രകാരം പുനഃപരിശോധന ഹര്‍ജിയിൽ വിശാല ബെ‍ഞ്ച് രൂപീകരിക്കാനാകില്ല എന്നായിരുന്നു നരിമാന്റെ  വാദം. ശബരിമല യുവതി പ്രവേശന കേസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാകും ഇന്നത്തെ കോടതി നടപടികൾ.

വിശാല ബെഞ്ച് രൂപീകരിച്ചതിൽ ചട്ടപ്രശ്നം ഉണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ വിശാല ബെഞ്ചിന്റെ  തുടര്‍ നടപടികൾ നിര്‍ത്തിവെക്കേണ്ടിവരും. ശബരിമല പുനഃപരിശോധന ഹര്‍ജികളിൽ അഞ്ചംഗ ഭരണഘടന ബെഞ്ചിന് തീരുമാനം എടുക്കേണ്ടിവരും. സമാനമായ ഭരണഘടനാ പ്രശ്നങ്ങളിൽ വിശാല ബെഞ്ച് രൂപീകരിക്കാനുള്ള സുപ്രീംകോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ല എന്നാണ് നരിമാനെ എതിര്‍ത്ത് കെ പരാശരൻ, തുഷാര്‍മേത്ത തുടങ്ങിയ അഭിഭാഷകരുടെ നിലപാട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...