പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. തന്ത്രി കണ്ഠര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപങ്ങൾ തെളിയിക്കും. ഇന്ന് പൂജകൾ ഉണ്ടായിരിക്കുന്നതല്ല. മിഥുനം ഒന്നായ ജൂൺ 16ന് പുലർച്ചെ അഞ്ച് മണിക്ക് നട വീണ്ടും തുറക്കും. നട തുറന്നതിനു ശേഷം നിർമ്മാല്യ ദർശനവും, പതിവ് അഭിഷേകവും ഉണ്ടായിരിക്കുന്നതാണ്. ഗണപതിഹോമത്തിനുശേഷം നെയ്യഭിഷേകം ആരംഭിക്കും. രാവിലെ 7.30ന് ഉഷപൂജയും, ഉച്ചയ്ക്ക് 12.30ന് ഉച്ചപൂജയും നടക്കും.
16 മുതൽ 20 വരെ ഉദയാസ്തമന പൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. നട തുറക്കാനിരിക്കുന്ന ദിവസങ്ങളിൽ ഉച്ചപൂജയ്ക്ക് ശേഷം 8 മണി മുതൽ മാത്രമാണ് കുട്ടികൾക്കുള്ള ചോറൂൺ നടക്കുക. ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്ന നട വൈകുന്നേരം അഞ്ച് മണിക്ക് വീണ്ടും തുറക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത ഭക്തർക്ക് ദർശനം നടത്താവുന്നതാണ്. കൂടാതെ, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























