ഓണത്തോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : ഓണത്തോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. നൂറുകണക്കിനു ഭക്തരാണ് ഭസ്മാഭിഷിക്തനായ ഭഗവാനെ തൊഴാൻ കാത്തുനിന്നത്. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നട തുറന്ന് ശ്രീ കോവിലിൽ ദീപം തെളിയിച്ചത്. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.  ഉത്രാട ദിനമായ നാളെ രാവിലെ 5 മണിക്ക് ദർശനത്തിനായി നട തുറക്കും.  ഓണത്തോട് അനുബന്ധിച്ച് ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ സന്നിധാനത്ത് അയ്യപ്പഭക്തർക്ക് ഓണസദ്യ ഉണ്ടാകും.

മേൽശാന്തിയുടെ വകയാണ് ഉത്രാട സദ്യ. തിരുവോണനാളിൽ ദേവസ്വം ജീവനക്കാരാണ് സദ്യ നടത്തുന്നത്. അവിട്ടം നാളിൽ സന്നിധാനത്ത് ഡ്യൂട്ടി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വകയാണ് സദ്യ. ഓണത്തോട് അനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ചതയ ദിനത്തിൽ ശബരിമല നട അടയ്ക്കും. അന്ന് രാത്രി 9.50 മുതൽ ചന്ദ്ര ഗ്രഹണം ആരംഭിക്കുന്നതിനാൽ രാത്രി 8.50 നു ഹരിവരാസനം പാടി 9 മണിക്കാകും നട അടയ്ക്കുന്നത്. താന്ത്രിക നിർദ്ദേശപ്രകാരമാണ്  സമയ മാറ്റം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...