Monday, February 17, 2025 2:21 am

മുഴുവൻ അയ്യപ്പ ഭക്തർക്കും സുഖകരമായ ദർശനം ഒരുക്കാൻ കഴിഞ്ഞ തീർഥാടന കാലം : മന്ത്രി വി എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

ശബരിമല :മുഴുവൻ ഭക്തർക്കും സുഖകരമായ ദർശനമൊരുക്കാൻ കഴിഞ്ഞ ശബരിമല തീർത്ഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം വിജയകരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിന് റവന്യൂ  ദേവസ്വം വകുപ്പ് മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ നിതാന്ത ശ്രദ്ധയും ജാഗ്രതയും സുഖകരമായ ദർശനം ഭക്തർക്കൊരുക്കാൻ സഹായിച്ചു. വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം ഇതിന് സഹായകമായി. ജൂൺ മാസത്തിൽ തന്നെ അവലോകന യോഗങ്ങൾ ആരംഭിക്കുകയും പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോവുകയും ചെയ്തു. വിദഗ്ധരായ ഉദ്യോഗസ്ഥരെയും അനുഭവ സമ്പത്തുള്ള വ്യക്തികളെയും ഉൾപ്പെടുത്തിയാണ് യോഗങ്ങൾ കൂടിയത്. എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും സമർപ്പണ മനോഭാവത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോയതിന്റെ ഫലമാണ് ഈ നേട്ടം.

മുഖ്യമന്ത്രിയുടെ മേൽനോട്ടം തീർത്ഥാടന കാലത്തിന് കൂടുതൽ ഏകോപനം നൽകി. 800-ൽ പരം വാഹങ്ങളാണ് ഗതാഗത വകുപ്പ് മകര ദിവസ വിളക്ക് ദിവസം ക്രമീകരിച്ചത്. ശുചിത്വമിഷനും തദ്ദേശ സ്വയം ഭരണ വകുപ്പും മാലിന്യ നിർമാർജനത്തിൻ സ്തുത്യർഹമായ സേവനം നൽകി. മുൻ വർഷങ്ങളിൽ പതിനെട്ടാം പടി കടന്ന് ഒരു മിനിട്ടിൽ 65 തീർഥാടകരാണ് എത്തിയതെങ്കിൽ  85 മുതൽ 90 പേർ വരെ കേറി എന്നത് പോലീസിന്റെ മികവാണ്. കാനന പാതയിലൂടെ ഭക്തർക്ക് സുഗമമായ യാത്ര ഒരുക്കാൻ വനം വകുപ്പ് ശ്രദ്ധിച്ചു. ഓരോ മണിക്കൂറിലും വിശുദ്ധി സേന ശുചിത്വം ഉറപ്പാക്കി. തീർഥാടന കാലത്ത് ആറ് ലക്ഷത്തിലധികം ഭക്തർ അധികമായെത്തിയിട്ടും പ്രതിദിനം ഒരു ലക്ഷത്തോളം  ഭക്തർ ദർശനം നടത്തിയിട്ടും പ്രതിസന്ധികളില്ലാതെ മണ്ഡല മകരവിളക്ക് കാലം പൂർത്തീകരിക്കാൻ സാധിച്ചതിൽ സംസ്ഥാന സർക്കാരിന് അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ ശബരിമലയിൽ റോപ് വേ നിർമാണം പൂർത്തിയാക്കും. ശബരിമല മാസ്റ്റർ പ്ലാൻ മൂന്ന് ഘട്ടങ്ങളിലായി സർക്കാർ നടപ്പിലാക്കും. ഇതോടെ ശബരിമലയുടെ വികസനത്തിന് വേഗം കൂടുമെന്നും തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും കുറവ് മരണ നിരക്ക് രേഖപ്പെടുത്തിയ തീർഥാടന കാലമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സമയ ബന്ധിതമായ ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിലൂടെ 124 പേരെ ഹൃദയാഘാതത്തിൽ നിന്ന് രക്ഷിച്ചു. വരുന്ന മണ്ഡല കാലത്തിന് മുൻപ് നിലക്കലിൽ പുതിയ ആശുപത്രി നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു. മണ്ഡലകാലത്ത് സ്തുത്യർഹമായ സേവനം നടത്തിയ വകുപ്പുകൾക്കുള്ള ഉപഹാരങ്ങൾ വകുപ്പ് മേധാവികൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.എം എൽ എമാരായ പ്രമോദ് നാരായൺ, വാഴൂർ സോമൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ, ഡിജിപി ഷേഖ് ദർവേഷ് സാഹിബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ്  പി എസ് പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവസ്വം വകുപ്പ് ടി വി അനുപമ സ്വാഗതമാശംസിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍

0
കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്ത...

പുലിക്കല്‍ പാലത്തിന് സമീപം കാര്‍ ആഴത്തിലേക്ക് മറിഞ്ഞ് അപകടം

0
കോഴിക്കോട്: താമരശ്ശേരി അടിവാരം ചിപ്പിലിത്തോട് പുലിക്കല്‍ പാലത്തിന് സമീപം കാര്‍ ആഴത്തിലേക്ക്...

പട്ടാപകൽ പന്നിക്കൂട്ടം തകർത്തത് ഒരു ഫർണിച്ചർ കട

0
മലപ്പുറം: പട്ടാപകൽ പന്നിക്കൂട്ടം തകർത്തത് ഒരു ഫർണിച്ചർ കട. കഴിഞ്ഞ ദിവസം...