കാരയ്ക്കാട്-കോഴിപ്പാലം റോഡിന്റെ നവീകരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മുളക്കുഴ : രണ്ടു ജില്ലകളിലൂടെ കടന്നുപോകുന്ന കാരയ്ക്കാട്-കോഴിപ്പാലം റോഡിന്റെ നവീകരണം തുടങ്ങി. ആലപ്പുഴ ജില്ലയുടെ ഭാഗമായ പൊയ്‌കമുക്കുവരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്. ബാക്കിവരുന്ന പത്തനംതിട്ട ജില്ലയുടെ ഭാഗം നേരത്തേ നവീകരിച്ചിരുന്നു. 2.23 കോടി രൂപ ഉപയോഗിച്ചാണ് പി.ഡബ്ല്യു.ഡി. റോഡ് നവീകരണം നടത്തുന്നത്. അഞ്ചു കലുങ്കുകൾ പൊളിച്ചുപണിയും. ഇതിൽ മൂന്നെണ്ണം പൊളിച്ചു. ബി.എം. ആൻഡ്‌ ബി.സി. നിലവാരത്തിലാണ് റോഡുപണിയുന്നത്. കാരയ്ക്കാട്-കോഴിപ്പാലം റോഡ് ഏഴുകിലോമീറ്ററാണ്. കാരയ്ക്കാട് എൽ.പി. സ്കൂളിനു സമീപത്തെയും പാലുനിൽക്കുന്നതിൽപ്പടിക്കു സമീപത്തെയും കലുങ്കുകളാണ് പൊളിച്ചത്.

പത്തനംതിട്ട ജില്ലയിലുള്ളവർക്ക് എം.സി. റോഡിലെത്താനുള്ള എളുപ്പമാർഗമാണിത്. എന്നാൽ, വർഷങ്ങളായി കുഴിയടയ്ക്കൽ മാത്രമാണ് നടക്കുന്നത്. ഈ റോഡിൽ സർക്കാർ സ്കൂളുകൾ, പ്രഭുറാം മിൽസ്, നിർമാണത്തിലിരിക്കുന്ന കുട്ടനാട് റൈസ് പാർക്ക് എന്നിവയെല്ലാമുണ്ട്. എം.സി. റോഡിലെത്താനുള്ള എളുപ്പമാർഗമായതിനാൽ ഗതാഗതത്തിരക്കേറിയ റോഡുകൂടിയാണ്. മന്ത്രി സജി ചെറിയാൻ ഇടപെട്ടതിനെത്തുടർന്നാണ് റോഡിന്റെ പുനർനിർമാണത്തിനു ഫണ്ടനുവദിച്ചത്. ശബരിമല ഉത്സവപ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് റോഡിനു ഫണ്ടനുവദിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ജില്ലയില്‍ നാളെ അവധി

0
കോഴിക്കോട്: ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും...

ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെ സമരം...

0
കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ...

വിഴിഞ്ഞം തുറമുഖം : വിദേശ നിക്ഷേപാനുമതിക്കായി അദാനി ഗ്രൂപ്പ് സമീപിച്ചിട്ടില്ലെന്ന് കേന്ദ്രം

0
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി വിദേശ കമ്പനിക്ക് വിൽക്കുന്നത്...

പോലീസിനെ ഭീഷണിപ്പെടുത്തിയ കേസ് ; അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തു

0
കൊച്ചി: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ രണ്ട്...