ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തുറന്നു ; കിട്ടിയത് മൂന്നുകോടിയോളം രൂപ

For full experience, Download our mobile application:
Get it on Google Play

ഓച്ചിറ : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ തുറക്കാതിരുന്ന കാണിക്കവഞ്ചികൾ തുറന്നതോടെ ക്ഷേത്രത്തിനുലഭിച്ചത് മൂന്നുകോടിയോളം രൂപ. പുറമേ, വിവിധ വഞ്ചികളിലായി ഭക്തർ കാണിക്കയിട്ട സ്വർണം, വെള്ളി എന്നിവയുമുണ്ട്. ഇവ തിട്ടപ്പെടുത്തിവരുന്നു. വഞ്ചികളിൽനിന്നു ലഭിച്ച പണം വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചതായി അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ പറഞ്ഞു. ബാങ്ക് അധികൃതരുടെയും മറ്റും സാന്നിധ്യത്തിൽ ഡിസംബർ 11-നാണ് വഞ്ചികൾ തുറക്കാൻ തുടങ്ങിയത്. കഴിഞ്ഞദിവസം അവസാനിച്ചു. കുറച്ചു നോട്ടുകൾ ഉപയോഗശൂന്യമായി.

ഇത്‌ ആർ.ബി.ഐ.നിയമം അനുശാസിക്കുന്ന തരത്തിൽ മാറ്റിയെടുക്കാൻ ശ്രമിക്കും. നിയമപ്രശ്നങ്ങളും മറ്റുംമൂലം 2023 ഏപ്രിലിലാണ് അവസാനമായി വഞ്ചികൾ തുറന്നത്. സുപ്രീംകോടതി ഉത്തരവുപ്രകാരം അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ജസ്റ്റിസ് കെ.രാമകൃഷ്ണൻ, അഡ്മിനിസ്ട്രേറ്ററെ സഹായിക്കാനായി നിയോഗിച്ച റിട്ട. ജഡ്ജ് എം.എസ്.മോഹനചന്ദ്രൻ, അഭിഭാഷകൻ എസ്.രമണൻ പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് കാണിക്കവഞ്ചികൾ തുറന്നത്. കാണിക്കവഞ്ചികൾ തുറക്കാൻ കഴിയാത്തതിനാൽ കോടിക്കണക്കിന് രൂപ നശിക്കുന്നതായി ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസിനെ ഭീഷണിപ്പെടുത്തിയ കേസ് ; അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തു

0
കൊച്ചി: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ രണ്ട്...

പത്തനംതിട്ട ജില്ലയില്‍ ദേശീയ ലോക് അദാലത്ത് സെപ്റ്റംബര്‍ 12ന്

0
പത്തനംതിട്ട : സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ല ലീഗല്‍ സര്‍വീസസ്...

‘രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം , പക്ഷേ നിരാശയായിരുന്നു ഫലം’ : സോനം...

0
ന്യൂഡൽഹി: തന്റെ 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ...

ആരോപണങ്ങൾ ഉയർന്ന 15 പരീക്ഷകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് പിഎസ്‌സി

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് പരാതികളിൽ വിശദീകരണവുമായി പിഎസ്‌സി. ആരോപണങ്ങൾ ഉയർന്ന...