റാന്നി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ശബരിമല വാർഡിന്റെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല ഉത്സവ സീസണോടനുബന്ധിച്ച് റാന്നി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ശബരിമല വാർഡിന്റെ ഉദ്ഘാടനം നടത്തി. അയ്യപ്പ ഭക്തരുടെ ചികിത്സ ഉറപ്പാക്കുന്നതിനായി 10 ബെഡുകളും അനുബന്ധ സൗകര്യങ്ങളുമാണ് ഇവിടെ പ്രത്യേകമായി ഒരുക്കിയിരിക്കുന്നത്. ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി താലൂക്കിലെ പ്രധാന ആശുപത്രി എന്ന പരിഗണന വെച്ചാണ് എല്ലാവർഷവും ശബരിമല സീസണിൽ റാന്നി താലൂക്ക് ആശുപത്രിയിൽ ശബരിമല വാർഡ് തുറന്നു പ്രവർത്തിക്കുന്നത്. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് അടിയന്തിര ചികിത്സ വേണ്ട അയ്യപ്പഭക്തരെ പ്രവേശിപ്പിക്കുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ശബരിമല വാർഡ് സജ്ജമാക്കിയിരിക്കുന്നത്.

അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഗോപി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ ആർ പ്രകാശ്, കെ ആർ സന്തോഷ്, മെഡിക്കൽ ഓഫീസർ പി പാർവതി, ആർ എം ഓ എസ് അഞ്ജന, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ജേക്കബ് സ്റ്റീഫൻ, പഞ്ചായത്തംഗം സന്ധ്യ ദേവി, എൽഡിഎഫ് കൺവീനർ ജോജോ കോവൂർ, ലിസി ദിവാൻ, രവി കുന്നക്കാട്, ലാൽജി എബ്രഹാം എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ

0
കൊല്ലം: കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ....

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ

0
ഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം...

എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി

0
തിരുവനന്തപുരം: എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഭവത്തിൽ...