ശബരിമല യുവതി പ്രവേശന കേസ് ; ഭരണഘടന ബെഞ്ചിന്‍റെ വാദം നീണ്ടേക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി: ശബരിമലക്കേസിൽ മുൻനിശ്ചയിച്ച ദിവസങ്ങളേക്കാൾ ഭരണഘടന ബെഞ്ചിന്‍റെ വാദം നീണ്ടേക്കും. ഇന്നലെ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയായില്ല. ഈ സാഹചര്യത്തിൽ വീണ്ടും വാദം നീണ്ടു പോകാനാണ് സാധ്യത. അതേസമയം ഹിന്ദു ക്ഷേത്രങ്ങളിൽപ്രവേശിക്കുന്നതിൽ നിന്ന് പ്രത്യേക വിഭാഗത്തെ വിലക്കുന്നത് ഹിന്ദുമതത്തിന്‍റെ അന്തസത്തയ്ക്ക് ചേർന്നതല്ലെന്ന് ജസ്റ്റിസ് നാഗരത്ന, വാദം കേൾക്കുന്നതിനിടെ വ്യക്തമാക്കി. ശബരിമല യുവതിപ്രവേശം അടക്കം വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതംഗ ഭരണഘടന ബെഞ്ചിന്‍റെ വാദം ആകെ ഏട്ട് ദിവസമാണ് ഈ മാസം നിശ്ചയിച്ചിരുന്നത്.  കഴിഞ്ഞ മൂന്ന് ദിവസത്തിൽ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, ഇന്നലെ വരെ കേന്ദ്രത്തിന്‍റെയും എന്‍എസ്എസിന്‍റെയും അടക്കം വാദം മാത്രമാണ് നടന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ്, സംസ്ഥാന സർക്കാർ, തന്ത്രി അടക്കം മുപ്പതിലധികം കക്ഷികളുടെ വാദം കേൾക്കാനുണ്ട്. അടുത്ത ചൊവ്വാഴ്ച്ച മുതൽ വ്യാഴാഴ്ച വരെ യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദമാണ് തീരുമാനിച്ചത്. എന്നാൽ, ചൊവ്വാഴ്ച്ച അംബേദ്ക്കർ ജയന്തിയുടെ ഭാഗമായി കോടതിക്ക് അവധിയാണ്. എതിര്‍ക്കുന്നവരുടെ വാദം പൂര്‍ത്തിയായിട്ടുമില്ല. ഈ സാഹചര്യത്തിൽ വീണ്ടും വാദം തുടങ്ങുന്ന ഏപ്രിൽ 15ന് യുവതി പ്രവേശനത്തിനെ എതിർക്കുന്നവരുടെ വാദമാകും നടക്കുക. ദേവസ്വം ബോർഡിനായി മുതിർന്ന് അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി രണ്ടു ദിവസമാണ് ആഭ്യർത്ഥിച്ചിരിക്കുന്നത്. ഇതിനാൽ അടുത്തയാഴ്ച്ചയും യുവതി പ്രവേശനത്തിനെ എതിർക്കുന്നവരുടെ വാദമാകും തുടരുക. ഈ സാഹചര്യത്തിൽ ഈ മാസം അവസാനം വരെ വാദം നീളാനാണ് സാധ്യത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...