തിരുവനന്തപുരം: ശബരീനാഥിനെ കോടതിയില്‍ ഹാജരാക്കി. പ്രധാന ഗേറ്റ് ഒഴിവാക്കിയാണ് കോടതിയില്‍ ഹാജരാക്കിയത്.ശബരീനാഥിന്റെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. കോടതി നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടില്ല. കനത്ത പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത്കോണ്‍ഗ്രസും കോടതി വളപ്പില്‍ എത്തിയിട്ടുണ്ട്. ഡി വൈ എഫ് ഐ പ്രവര്‍ത്തകരും കോടതിക്ക് പുറത്ത് എത്തിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് കോടതിയില്‍ ഒരുക്കിയിട്ടുള്ളത്. കോടതിയിലെ പോലീസാണ് ശബരീനാഥിനെ എത്തിച്ച വിവരം അറിയിച്ചത്.ശബരീനാഥിനെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷ പോലീസ് കോടതിയില്‍ നല്‍കും.
ശബരീനാഥിനെ കോടതിയില്‍ ഹാജരാക്കി
RECENT NEWS
Advertisment