തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എ ശബരീനാഥനെ ചോദ്യം ചെയ്യും. നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ശംഖുമുഖം അസി.കമ്മീഷണര്‍ നോട്ടിസ് നല്‍കി. പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരീനാഥനെന്ന് വിവരം ലഭിച്ചെന്ന് പോലീസ് പറഞ്ഞു. പോലീസ് ചോദിക്കുന്നതിന് മറുപടി നല്‍കും. വിമാനത്തിലേത് സമാധാനപരമായ പ്രതിഷേധമായിരുന്നു. അതിനെ കലാപശ്രമമാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ശബരീനാഥന്‍ പറഞ്ഞു. വിമാനത്തിൽ പ്രതിഷേധിച്ച എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ഇൻഡിഗോ നടപടി എടുത്തിരുന്നു.
വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എ ശബരീനാഥനെ ചോദ്യം ചെയ്യും
RECENT NEWS
Advertisment