മുംബൈ: സവാളയുടെ ഉല്‍പാദനം കൂടിയതോടെ ആവശ്യക്കാര്‍ കുറഞ്ഞു. മുംബൈയിലെ എപിഎംസി മൊത്തവ്യാപാര വിപണിയില്‍ സവാളയ്ക്കു കിലോഗ്രാമിന് 1 രൂപയാണ് വില. വലുപ്പം കുറഞ്ഞ സവാളയുടെ വിലയാണ് കുത്തനെ താഴ്ന്നത്. ഉല്‍പന്ന വരവു കൂടിയതും ആവശ്യക്കാര്‍ കുറഞ്ഞതുമാണ് വില കുത്തനെ താഴാന്‍ കാരണം.
ഇടത്തരം സവാളയ്ക്ക് 5 മുതല്‍ 7 രൂപയും വലിയ ഇനത്തിന് 8 മുതല്‍ 10 രൂപയുമാണു മൊത്തവില. അതേസമയം, ചില്ലറ വ്യാപാരികള്‍ വില കുറച്ചിട്ടില്ല. കിലോഗ്രാമിന് 20 മുതല്‍ 30 രൂപ വരെയാണ് മുംബൈയിലെ ചില്ലറവില. സൂക്ഷിച്ചുവെച്ച് നശിക്കുന്നത് ഒഴിവാക്കാനാണ് കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നതെന്നു വ്യാപാരികള്‍ പറഞ്ഞു.