Thursday, July 3, 2025 12:58 pm

മലയാളികളുടെ മനസ്സ് കീഴടക്കിയ സംവിധായകന്‍ സച്ചി ഇനി ഓര്‍മ്മ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകായായിരുന്നു അദ്ദേഹം. വെൻ്റിലേറ്റർ സഹായത്താൽ ചികിത്സയിൽ കഴിയുകയായിരുന്ന സച്ചിയുടെ തലച്ചോറിന്റെ  പ്രവർത്തനത്തിൽ കാര്യമായി പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ ദിവസം സച്ചിയ്ക്ക് നടുവിന് രണ്ട് ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു. ആദ്യ ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ടാമത്തേതിനായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ച കെ.ആർ. സച്ചിദാനന്ദൻ എന്ന സച്ചി എട്ടു വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന ശേഷമാണ് സിനിമയിലേക്കെത്തിയത്. എഴുതിയ തിരക്കഥകളിൽ ഭൂരിഭാഗവും ഹിറ്റുകളാക്കിയ സച്ചി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റുകളായിരുന്നു. അടുത്ത കാലത്ത് ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം. പ്രമേയത്തിലും അവതരണത്തിലും പുലർത്തിയ വ്യത്യസ്തതയാണ് സച്ചി ചിത്രങ്ങളുടെ പ്രത്യേകത. പ്രണയവും പകയും നർമവും പ്രതികാരവുമൊക്കെ വ്യത്യസ്ത ഭാവങ്ങളിൽ ആ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.

കോളജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മുപ്പതോളം അമച്വർ നാടകങ്ങൾ സംവിധാനം ചെയ്ത സച്ചി, നൂറോളം വേദികളിൽ നടനായിട്ടുമുണ്ട്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂറ്റിൽ സിനിമ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും കുടുംബത്തിന്റെ അനുവാദമില്ലാത്തതിനാൽ നടന്നില്ല. നിയമo പഠിച്ച ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. അക്കാലത്താണ് സേതുവുമായി അടുപ്പമുണ്ടായതും ഒരുമിച്ച് സിനിമ ചെയ്യാൻ പദ്ധതിയിട്ടതും, 2007 ൽ പൃഥ്വിരാജ് ചിത്രം ചോക്കലേറ്റിന് സുഹൃത്ത് സേതുവുമായി ചേർന്ന് തിരക്കഥയെഴുതിയാണ് സിനിമയിലേക്കെത്തിയത്. ഷാഫി സംവിധാനം ചെയ്ത ചിത്രം സൂപ്പർഹിറ്റായിരുന്നു. തുടർന്നുവന്ന റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് എന്നീ ചിത്രങ്ങളും വിജയമായിരുന്നു. ഡബിൾസ് എന്ന ചിത്രത്തിനു ശേഷം 2012 ൽ സേതുവുമായി പിരിഞ്ഞു.

സച്ചി തനിയെ തിരക്കഥയൊരുക്കിയ ആദ്യചിത്രo റൺ ബേബി റൺ 2012 ൽ ചേട്ടായീസ് എന്ന സിനിമയുടെ നിർമാണത്തിൽ പങ്കാളിയായി. 2015 ൽ പുറത്തുവന്ന അനാർക്കലിയിലൂടെയാ‌ണ് സംവിധായകനായത്. പൃഥ്വിരാജ് നായകനായ പ്രണയചിത്രം വൻഹിറ്റായിരുന്നു. 2017 ൽ അരുൺ ഗോപിക്കു വേണ്ടി എഴുതിയ ദിലീപ് ചിത്രം രാമലീലയും വിജയമായി. ദിലീപിന്റെ ജയിൽവാസത്തിനു ശേഷം റിലീസ് ചെയ്ത ആദ്യ ചിത്രമെന്ന നിലയിൽ വാർത്തകളിൽ നിറഞ്ഞ രാമലീല പ്രേക്ഷകപ്രശംസയും നേടി.2019 ൽ ജീൻപോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസിനു തിരക്കഥയൊരുക്കി ചിത്രം വൻവിജയമായിരുന്നു. തുടർന്ന് സച്ചിയുടെ രണ്ടാം സംവിധാനസംരംഭം അയ്യപ്പനും കോശിയും പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടി. ബിജുമേനോനും പൃഥ്വിരാജും ടൈറ്റിൽ റോളുകളിലെത്തിയ ചിത്രം മറ്റു ഭാഷകളിൽ റീമേക്കിന് ഒരുങ്ങുന്നതും വലിയ വാർത്തയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ

0
തിരുവനന്തപുരം : രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് രാജ്ഭവനിലേക്ക് കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ...

വിജ്ഞാന കേരളം പദ്ധതി ; റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ത്രിദിന വ്യക്തിത്വ വികസന പരിശീലനം...

0
റാന്നി : റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി...

കോട്ടയം മെഡിക്കൽ കോളജ് അപകടം ; തകർന്നതെന്ന് പ്രവർത്തനരഹിതമായ കെട്ടിടമെന്ന് ആരോഗ്യമന്ത്രി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പ്രവർത്തനരഹിതമായ കെട്ടിടമാണ് തകർന്നതെന്ന് ആരോഗ്യമന്ത്രി വീണാ...

ട്യൂഷന് പോകാന്‍ അമ്മ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 14 കാരന്‍ ആത്മഹത്യ ചെയ്തു

0
മുംബൈ : ട്യൂഷന് പോകാന്‍ അമ്മ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 14 കാരന്‍...