തിരുവനന്തപുരം : മഹാത്മാ ഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കിൽ വീണ്ടും നിസ്സഹകരണ സമരം പ്രഖ്യാപിച്ചേനെയെന്ന് കവി കെ സച്ചിദാനന്ദൻ. ലോക കേരള സഭയുടെ ഭാഗമായി ‘ഇന്ത്യൻ ജനാധിപത്യവും കുടിയേറ്റവും’ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റ ദിവസംകൊണ്ട് ജനങ്ങൾ ആരുമല്ലാതായിത്തീർന്ന കാലം അത്ര പഴയതല്ലെന്ന് ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി പറഞ്ഞു. ഒരു രാജ്യാതിർത്തിക്കും സംസ്കാരത്തെ നിർവചിക്കാനാകില്ല. സജീവമായ ജനാധിപത്യം ഇന്ത്യയിൽ തുടരുന്നതിനു കാരണം ശക്തമായ ഭരണഘടനയാണെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ പറഞ്ഞു. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ്, വിനോദ് നാരായണൻ എന്നിവർ സംസാരിച്ചു.
മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ മോഡറേറ്ററായി. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് സെക്രട്ടറി പി വേണുഗോപാൽ ആമുഖപ്രഭാഷണം നടത്തി. യുവജന കമീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം സ്വാഗതം പറഞ്ഞു.