ന്യൂഡല്‍ഹി : രാജസ്ഥാനില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍റിന്‍റേത്. സോണിയ ഗാന്ധിയെ തന്‍റെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും സച്ചിന്‍ പൈലറ്റ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തുടർഭരണം നേടും. കൂട്ടായി അതിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പൈലറ്റ്. ദില്ലിയിലെ സോണിയയുടെ വസതിയിലെത്തിയാണ് സച്ചിന്‍ കൂടിക്കാഴ്ച്ച നടത്തിയത്.
മത്സരിക്കാൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന അശോക് ഗെലോട്ട് രാജസ്ഥാനില്‍ ഹൈക്കമാന്‍റിന് അതൃപ്തി ഉണ്ടാക്കായി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം പരസ്യപ്പെടുത്തിയത്. രാജസ്ഥാനിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും യഥാർത്ഥത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള വിമുഖതയാണ് മത്സരിക്കാത്തതിന് കാരണം.