അച്ഛൻ മക്കളെ മര്‍ദിച്ച സംഭവം ; സംഭവത്തിൽ ഇടപെട്ട് സിഡബ്ലുസി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : ചാലിശ്ശേരിയിൽ അച്ഛൻ മക്കളെ മരക്കഷണം കൊണ്ട്  മർദിച്ച സംഭവത്തിൽ ഇടപെട്ട് സിഡബ്ലുസി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മദ്യലഹരിയിൽ അച്ഛൻ പ്ലസ് വൺ, പത്താം ക്ലാസ് വിദ്യാർത്ഥികളായ മക്കളെ ക്രൂരമായി മർദ്ദിച്ചത്. നബിദിന പരിപാടിയുടെ ഭാഗമായി ദഫ് പരിശീലനത്തിന് പോയ കുട്ടികൾ വൈകിയെത്തി എന്നാരോപിച്ചാണ് പട്ടിക കൊണ്ട് തല്ലിയത്.

സംഭവത്തിന് പിന്നാലെ കുട്ടികൾ കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരമറിയിച്ചതോടെ ചാലിശ്ശേരി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഇരുവരേയും മർദ്ദിച്ച അച്ഛൻ ഒളിവിൽ പോയിരുന്നു. പോലീസ് ഇയാൾക്കായി അന്വേഷണം തുടങ്ങി. അതേസമയം കുട്ടികൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും കൗൺസിലിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...