മുന്‍ അമ്പയര്‍ സ്റ്റീവ് ബക്നറെ ട്രോളി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ :  മുന്‍ അമ്പയര്‍ സ്റ്റീവ് ബക്നറെ ട്രോളി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് പിച്ചിലെ സ്റ്റമ്പുകള്‍ പോലെ നില്‍ക്കുന്ന മൂന്ന് കൂറ്റന്‍ മരങ്ങള്‍ക്ക് മുമ്പില്‍ നിന്ന് ബാറ്റ് ചെയ്യുന്ന പോസിലുള്ള ചിത്രത്തിന് താഴെ സച്ചിനിട്ട അടിക്കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ഏത് അമ്പയറാണ് ക്രിക്കറ്റ് സ്റ്റംമ്പുകള്‍ക്ക് ഇത്രയും ഉയരമുണ്ടെന്ന് കണ്ടെത്തിയതെന്ന് ഊഹിക്കാമോ എന്നായിരുന്നു ചിന്തിക്കുന്ന ഇമോജിയോടെ സച്ചിനിട്ട പോസ്റ്റ്. ഇതിന് മറുപടി പറയാന്‍ ആരാധകര്‍ക്ക് ഒരു നിമിഷം പോലും ചിന്തിക്കേണ്ടിവന്നില്ല. 2003ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ നടന്ന വിവാദ സംഭവമായിരുന്നു ആരാധകര്‍ ഓര്‍ത്തെടുത്തത്. ഗാബയില്‍ നടന്ന ടെസ്റ്റില്‍ ഇപ്പോഴത്തെ പാകിസ്ഥാന്‍ കോച്ച് ആയ ഓസ്ട്രേലിയന്‍ പേസര്‍ ജേസണ്‍ ഗില്ലെസ്പിയുടെ പന്ത് ബക്നര്‍ സച്ചിനെ എല്‍ബിഡബ്ല്യു വിധിച്ചിരുന്നു.

സ്റ്റംപിന് മുകളിലൂടെ പോകുമെന്ന് ഉറപ്പായ പന്തിലായിരുന്നു ബക്നര്‍ സച്ചിനെ എല്‍ബിഡബ്ല്യു ഔട്ട് വിധിച്ചത്. അന്ന് ഡിആര്‍എസ് ഇല്ലാതിരുന്നതിനാല്‍ അമ്പയര്‍ ഔട്ട് വിധിച്ചാല്‍ കയറിപ്പോകുക മാത്രമായിരുന്നു ബാറ്റര്‍ക്ക് മുന്നിലുള്ള മാര്‍ഗം.ബക്നറുടേത് തെറ്റായ തീരുമാനമായിട്ടുപോലും പ്രതിഷേധിക്കാനൊന്നും നില്‍ക്കാതെ സച്ചിന്‍ മാന്യമായി ക്രീസ് വിടുകയും ചെയ്തു. സച്ചിനെ അതിനുശേഷവും ബക്നര്‍ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയിട്ടുണ്ട്. 2005ല്‍ പാകിസ്ഥാനെതിരായ കൊല്‍ക്കത്ത ടെസ്റ്റില്‍ സച്ചിന്‍റെ ബാറ്റിന് അരികിലൂടെ പോയ പന്തില്‍ ബൗളര്‍ വെറുതെ അപ്പീല്‍ ചെയ്തു. സഹതാരങ്ങളെ വിക്കറ്റ് കീപ്പറോ ആരും അപ്പീല്‍ ചെയ്യാതിരുന്നിട്ടും ബക്നര്‍ ഔട്ട് വിളിച്ചു. വിരമിക്കലിന് ശേഷം തനിക്ക് പല തീരുമാനങ്ങളിലും തെറ്റ് പറ്റിയിട്ടുണ്ടെന്ന് ബക്നര്‍ തുറന്നു പറഞ്ഞിരുന്നു. സച്ചിനെ ഒന്നിലേറെ തവണ താന്‍ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയെന്നും ബക്നര്‍ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...