ഗാസിയാബാദ്: ഡല്‍ഹി ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് ശതാബ്ദി എക്സ്പ്രസിന്റെ ജനറേറ്റര്‍ കാറിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു തീപിടിത്തം.
ഉടന്‍ തന്നെ ആറു ഫയര്‍ ഫോഴ്സ് വാഹനങ്ങളെത്തി തീയണച്ചു. ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന കോച്ചിലായിരുന്നു തീപിടിച്ചത്. തുടര്‍ന്ന് ബോഗി േവര്‍പ്പെടുത്തി തീയണച്ചു. തീ പടര്‍ന്നതോടെ കോച്ചിന്‍റെ വാതിലുകള്‍ തുറക്കാന്‍ സാധിക്കാതായതോടെ വാതിലുകള്‍ തകര്‍ത്തു. മറ്റു അപകടങ്ങളില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
മാര്‍ച്ച് 13ന് ഡെറാഡൂണ്‍-ഡല്‍ഹി ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചിരുന്നു. 35യാത്രക്കാരുണ്ടായിരുന്ന കോച്ചിലായിരുന്നു അപകടം. തുടര്‍ന്ന് മറ്റു കോച്ചുകളിലേക്ക് ഇവരെ മാറ്റുകയായിരുന്നു.