അന്താരാഷ്ട്ര യോഗാ ദിനം ; യുനെസ്കോ ആസ്ഥാനത്ത് ആത്മീയ നേതാവ് സദ്ഗുരുവിന്റ പ്രസംഗം സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

പാരീസ്: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രമുഖ ആത്മീയ നേതാവ് സദ്ഗുരുവിന്റ പ്രസംഗം സംഘടിപ്പിക്കും. പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ജൂൺ 21ന് നടക്കുന്ന പരിപാടിയിൽ ‘ ക്രാഫ്റ്റിംഗ് എ കോൺഷ്യസ് പ്ലാനറ്റ്’ എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിക്കുക. തുടർന്ന് സദ്ഗുരുവിനെ നേതൃത്വത്തിലുള്ള ധ്യാനവും നടക്കുന്നതാണ്. വീടുകളിൽ നിന്ന് ലൈവ് സ്ട്രീമിലും പങ്കെടുക്കാനുള്ള അവസരമുണ്ട്. പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, സ്ഥിരം പ്രതിനിധികൾ തുടങ്ങി ഏകദേശം 1300ലധികം പേർ പങ്കെടുക്കുന്നതാണ്.

ഹിന്ദി, ഇംഗ്ലീഷ്, മറാഠി, തെലുങ്ക്, തമിഴ് ഉൾപ്പെടെയുള്ള 14 ഓളം ഭാഷകളിൽ പരിപാടിയുടെ തത്സമയ സ്ട്രീമിംഗ് നടക്കുന്നതാണ്. സദ്ഗുരുവിന്റെ പ്രസംഗത്തിന് പുറമേ, ചടങ്ങിൽ യുനെസ്കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെയും സംസാരിക്കും. യുനെസ്കോ, ആയുഷ് മന്ത്രാലയം എന്നിവിടങ്ങളിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സംഘമാണ് യോഗാ ദിന പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ, അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഇഷ ഫൗണ്ടേഷൻ ജൂൺ മാസം മുഴുവൻ സൗജന്യ ഓൺലൈൻ യോഗാ സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...