കുടകിലെ തിബറ്റന്‍ ബുദ്ധ കേന്ദ്രവും സുവർണ ക്ഷേത്രവും സന്ദർശിച്ച് സാദിഖലി ശിഹാബ് തങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കുടക്: കുടകിലെ തിബറ്റന്‍ ബുദ്ധ കേന്ദ്രവും സുവർണ ക്ഷേത്രവും സന്ദർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തിബറ്റന്‍ ബുദ്ധ കേന്ദ്രത്തിന്റെ ജനറൽ സെക്രട്ടറി ഭൂട്ടാൻകാരനായ കർമ്മശ്രീ സാദിഖലി ശിഹാബ് തങ്ങളെ സ്വീകരിച്ച് ആനയിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് തന്റെ ബുദ്ധ കേന്ദ്ര സന്ദർശനത്തെപ്പറ്റി ഫെയ്സ്ബുക്കിൽ കുറിച്ചത്. കർമ്മശ്രീയുമായുള്ള 2 ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

സാദിഖലി ശിഹാബ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ചൈനാ ടിബറ്റ് പ്രശ്നത്തെതുടർന്ന് അഭയാർത്ഥികളായി ഇന്ത്യയിലെത്തിയവർക്ക് ദലൈലാമയുടെ അപേക്ഷപ്രകാരം അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി മിസോറാമിലും, കർണാടകയിലെ ഹുബ്ലി,കൂർഗ് മേഖലകളിലും സ്ഥലം വിട്ടു നൽകി. കൂർഗിൽ കുശാൽ നഗറിലാണിത്. അവിടെ പതിനായിരത്തോളം ആളുകളുണ്ട്. ഗോൾഡൻ ടെമ്പിൾ മുഖ്യകേന്ദ്രമാണ്. ഡിഗ്രി കോളജ്, ഹയർ സെക്കണ്ടറി സ്കൂൾ, റസിഡൻഷ്യൽ സ്കൂൾ, ധ്യാനകേന്ദ്രങ്ങൾ തുടങ്ങിയവ അവർ നടത്തുന്നുണ്ട്. ബുദ്ധമത വിശ്വാസികൾ നൽകുന്ന സംഭാവനകളാണ് പ്രധാന വരുമാനം. ധാരാളം ടൂറിസ്റ്റുകൾ നിത്യസന്ദർശകരാണ്. ശമ്പളമൊന്നും പറ്റാതെ സ്വയം സമർപ്പിതരായ പ്രീസ്റ്റുകളാണ് (ധ്യാന പുരുഷൻമാർ) ഈ ടിബറ്റൻ കേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാർ. കേന്ദ്രത്തിൻറെ ജനറൽ സെക്രട്ടറി ഭൂട്ടാൻ കാരനായ കർമ്മശ്രീ ഞങ്ങളെ സ്വീകരിച്ചു. ഈ സമുഛയത്തിന്റെ സുരക്ഷാച്ചുമതല ഇന്ത്യാ ഗവൺമെന്റിൻറിനാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...