യു.പി പോലീസിന് തിരിച്ചടി ; സിദ്ദീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യം കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

മഥുര : യു.പി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലാക്കിയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യം കോടതി തള്ളി. കുറ്റപത്രം നല്‍കിയ കേസില്‍ ഇനി അന്വേഷണത്തിന് അനുമതി നല്‍കാനാവില്ലെന്ന് യു.പി പോലീസിന്റെ  ആവശ്യം തള്ളി കോടതി വ്യക്തമാക്കി.

ശബ്ദവും കൈയെഴുത്തും പരിശോധിച്ച്‌ വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു പോലീസിന്റെ  ആവശ്യം. മഥുര അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അനില്‍ കുമാര്‍ പാണ്ഡെയാണ് ആവശ്യം തള്ളിയത്.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന യു.പി. പോലീസിന്റെ ആവശ്യം ദുരുദ്ദേശപരമാണെന്ന് സിദ്ദീഖ് കാപ്പന്റെ  അഭിഭാഷകന്‍ വില്‍സ് മാത്യൂസ് വാദിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനക്ക് തയ്യാറാണെന്ന് നേരത്തെ സിദ്ദീഖ് കാപ്പന്‍ അറിയിച്ചതാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതുവരെ പോലീസ് കൈമാറിയിട്ടില്ല. പത്തു മാസത്തിലേറെയായി സിദ്ദീഖ് കാപ്പന്‍ ജയിലിലാണ്. ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യത്തില്‍ കോടതി പോലീസിന്റെ  പ്രതികരണം തേടിയിട്ടുണ്ട്. കേസ് ആഗസ്റ്റ് 23ന് വീണ്ടും പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...