മലപ്പുറം : കോൺഗ്രസ് നേതാക്കൾ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സാദിഖലി ശിഹാബ് തങ്ങൾ. എല്ലാ പാർട്ടിക്കാരും ജാതിമതസ്ഥരും പാണക്കാട്ട് വരാറുണ്ട് എന്നും ഇഎംഎസ് ഇവിടെ വന്നിട്ടുണ്ട് എന്നും സാദിഖലി തങ്ങൾ പറഞ്ഞു.
‘ഞങ്ങളുടെ കുടുംബത്തിൽ പലരും വരും. എല്ലാ പാർട്ടിക്കാരും ജാതിമസ്ഥരും ഒക്കെ ഇവിടെ വരും. അതിനെ കണ്ണു കൊണ്ട് കണ്ടു കൂടാ. ഞങ്ങളുടേത് സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും പാരമ്പര്യമാണ്. എന്റെ പിതാവുള്ള കാലത്തൊക്കെ ശ്രീ ഇഎംഎസ് ഇവിടെ വന്നിട്ടുണ്ട്. അന്നൊന്നുമില്ലാത്ത രീതിയിലുള്ള ചില തോന്നലുകൾ ഇപ്പോൾ ഉണ്ടാക്കുന്നത് എന്തിന്റെ പേരിലാണ് എന്ന് നമുക്കൊക്കെ അറിയാം’ അദ്ദേഹം പറഞ്ഞു.