മലപ്പുറം : മുശാവറ അംഗവും ജോയന്റ് സെക്രട്ടറിയുമായ ഉമർ ഫൈസി മുക്കം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ നടത്തിയ പ്രസംഗം സമസ്ത ഗൗരവമായെടുക്കാത്തതിൽ മുസ്ലിംലീഗിന് കടുത്ത അതൃപ്തി. പ്രസംഗവുമായി സമസ്തക്ക് ബന്ധമില്ലെന്ന പ്രസ്താവന മാത്രം പോരെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരസ്യപ്രതികരണം ഇതിന്റെ സൂചനയാണ്. ലീഗ് നേതൃത്വം സമസ്തയെ അമർഷം അറിയിച്ചിട്ടുണ്ട്. അതിനിടെ സമസ്ത-ലീഗ് തർക്കം പരസ്യപ്പോരിലേക്ക് എത്തുന്നതിന്റെ സൂചനയായി എടവണ്ണപ്പാറയിൽ വ്യാഴാഴ്ച സമസ്ത കോ ഓഡിനേഷൻ കമ്മിറ്റിയുടെ ബാനറിൽ പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. മഹല്ലുകളുടെ ഖാദിയാകാൻ പാണക്കാട് സാദിഖലി തങ്ങൾക്ക് യോഗ്യതയില്ലെന്നും സമസ്തയെ വെല്ലുവിളിക്കുന്ന സമീപനമാണ് മഹല്ലുകളിൽ നടക്കുന്നതെന്നുമുള്ള ഉമർ ഫൈസിയുടെ പ്രസ്താവന അത്യന്തം പ്രകോപനപരമായാണ് ലീഗ് കാണുന്നത്. പ്രസംഗത്തിൽ ലീഗിന് താക്കീതും നൽകിയതും ലീഗണികളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. ഉമർ ഫൈസിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം എസ്.പിക്ക് പരാതി നൽകിയതും ഈ സാഹചര്യത്തിലാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1