പത്തനംതിട്ട : നഗരത്തിൽ ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവർക്ക് സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള സേഫ് ടു ഈറ്റ് ക്യാമ്പയിന്റെ ഭാഗമായി ഹോട്ടൽ പരിശോധനകൾ നഗരസഭ ആരോഗ്യ വിഭാഗം ശക്തമാക്കി. ഇന്ന് (24 ) 8 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. റിംഗ് റോഡിൽ വെട്ടിപ്പുറത്തുള്ള ജമാലിസ് ഹോട്ടലിൽ നിന്നും ബ്രോസ്റ്റഡ് ചിക്കൻ ഉണ്ടാക്കിയിരുന്ന 30 ലിറ്ററോളം പഴകിയ എണ്ണയും 3 കിലോ പഴകിയ ചിക്കൻ ഫ്രൈയും പിടിച്ചെടുത്തു.
സമീപമുള്ള ഖലീല റസ്റ്റോറന്റിൽ നിന്നും പഴകിയ എണ്ണ പിടികൂടി. കുമ്പഴയിലുള്ള ഹിൽസ് പാർക്ക് റസ്റ്റോറന്റിന്റെ ഫ്രീസറിൽ വൃത്തിഹീനമായി സൂക്ഷിച്ചിരുന്നതും പഴക്കമുള്ളതുമായ 10 കിലോ കോഴിയിറച്ചിയും 2 കിലോ മാട്ടിറച്ചിയും പരിശോധനയിൽ കണ്ടെടുത്തു. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകളും ഒറ്റത്തവണ ഉപയോഗത്തിനുള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ എന്നിവയും പിടിച്ചെടുത്തവയിൽ പെടുന്നു.
പരിശോധനയ്ക്ക് ക്ലീൻ സിറ്റി മാനേജർ വിനോദിന്റെ നേതൃത്വത്തിൽ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ദീപു രാഘവൻ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ഈടാക്കുന്നത് ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ സമിതി അധ്യക്ഷൻ ജെറി അലക്സ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































