പരുമല കെവിഎൽപി സ്‌കൂളിൽ സുരക്ഷാ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പുളിക്കീഴ് : പരുമല കെവിഎൽപി സ്‌കൂളിൽ വിദ്യാർഥികളിലും രക്ഷിതാക്കളിലും സുരക്ഷാബോധവും സാമൂഹിക ഉത്തരവാദിത്വ ബോധവും വളർത്തുന്നതിനായി സുരക്ഷാ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. കടപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എസ്. സിബി അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി പുളിക്കീഴ് എഎസ്‌ഐ രാജേഷ് കുമാറും, സിപിഒ എസ്. അലോകും ചേർന്ന് വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. വ്യക്തിഗത സുരക്ഷ, റോഡ് സുരക്ഷ,

സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്വപരമായ ഉപയോഗം തുടങ്ങി വിവിധവിഷയങ്ങളിൽ വിശദീകരണവും ചർച്ചയും നടത്തി. സ്‌കൂൾ മാനേജർ ജോൺ കുരുവിള, പിടിഎ പ്രസിഡന്റ് ജി. പ്രബിത, എച്ച്എംസി ചെയർമാൻ എം.എൻ. ലക്ഷ്മണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കാവ്യ സുരേഷ്, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് ജി. ശ്രീരേഖ, സി.ആർ. രേഷ്മ, വി. പ്രീത, കിൻസി ജോൺ, ലക്ഷ്മി സി.പിള്ള എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...