മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ല; വാര്‍ത്താ ഏജന്‍സികളോട് ഇസ്രായേല്‍

For full experience, Download our mobile application:
Get it on Google Play

ജറുസലെം: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ഇസ്രായേൽ സൈന്യം അന്താരാഷ്ട്ര വാർത്താ സംഘടനകളായ റോയിട്ടേഴ്‌സിനും ഏജൻസി ഫ്രാൻസ് പ്രസ്സിനോടും പറഞ്ഞു. ഗസ്സയിലെ തങ്ങളുടെ മാധ്യമപ്രവർത്തകരെ ഇസ്രായേൽ ആക്രമണങ്ങൾ ലക്ഷ്യമിടുന്നില്ലെന്ന് ഉറപ്പ് നൽകിയതിന് ശേഷം ഇസ്രായേൽ പ്രതിരോധ സേന ഈ ആഴ്ച റോയിട്ടേഴ്സിനും എഎഫ്‌പിക്കും കത്തെഴുതി. ”ഗസ്സയിലുടനീളമുള്ള എല്ലാ ഹമാസ് സൈനിക പ്രവർത്തനങ്ങളും ഐഡിഎഫ് ലക്ഷ്യമിടുന്നു,” ഐഡിഎഫ് കത്തിൽ പറയുന്നു.

ഹമാസിനെ ലക്ഷ്യമിട്ട ആക്രമണങ്ങള്‍ ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തിയേക്കാമെന്നും ഹമാസ് റോക്കറ്റുകൾ തെറ്റായി വെടിവെച്ച് ഗസ്സയ്ക്കുള്ളിൽ ആളുകളെ കൊല്ലുമെന്നും ഐഡിഎഫ് അഭിപ്രായപ്പെട്ടു. ”ഈ സാഹചര്യത്തിൽ, നിങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഞങ്ങൾക്ക് ഉറപ്പുനൽകാൻ കഴിയില്ല, അവരുടെ സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിങ്ങളോട് ശക്തമായി ആവശ്യപ്പെടുന്നു” എന്നു പറഞ്ഞുകൊണ്ടാണ് ഐഡിഎഫിന്‍റെ കത്ത് അവസാനിക്കുന്നത്. ഗസ്സയിലെ മാധ്യമപ്രവർത്തകർ താമസിക്കുന്ന സ്ഥലത്തിന് സമീപം സൈനിക പ്രവർത്തനങ്ങൾ നടത്തിയെന്ന ഐഡിഎഫിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഹമാസ് ഉടൻ പ്രതികരിച്ചില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...