ഞങ്ങൾക്ക് സ്ത്രീകളുടേയും പെൺകുട്ടികളുടേയും സുരക്ഷയാണ് പ്രധാനം ; യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: സംസ്ഥാനത്ത് എവിടെ എങ്കിലും സ്ത്രീകൾക്കെതിരെ ആക്രമണമുണ്ടായാൽ അടുത്ത വളവിൽ അവരെ കാത്തിരിക്കുന്നത് യമരാജൻ ആയിരിക്കുമെന്ന മുന്നറിയിപ്പുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുരക്ഷയും, സദ്ഭരണവുമാണ് നല്ലൊരു ഭരണസംവിധാനത്തിൽ ആദ്യം വേണ്ടത്. നിയമം പരസ്യമായി ലംഘിച്ച ഗുണ്ടാസംഘങ്ങളെ ബുൾഡോസറിനാൽ ഒതുക്കിയെന്നും യോഗി ആദിത്യനാഥ് പറയുന്നു. ഗാസിപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സംസ്ഥാനത്തെ സ്ത്രീകളുടേയും പെൺകുട്ടികളുടേയും ബിസിനസുകാരുടേയും സുരക്ഷയിൽ ആർക്കും ഒഴിഞ്ഞു മാറാനാകില്ല. ഇവർക്ക് നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണം ഉണ്ടായാൽ തൊട്ടടുത്ത വളവിൽ അവരെ കാത്തിരിക്കുന്നത് യമരാജനായിരിക്കും.

കോൺഗ്രസും സമാജ്‌വാദ് പാർട്ടിയും രാജ്യത്തിന്റെ മാനത്തിന് വിലയിട്ടവരാണ്. അവർ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു. താലിബാൻ ഭരണം നടപ്പിലാകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. പെൺകുട്ടികളുടേയും ബിസിനസുകാരുടേയും സുരക്ഷ അവര്‍ അപകടത്തിലാക്കി. മാഫിയാ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമായിരുന്നു എല്ലായിടത്തും. ഭയത്തിന്റെ അന്തരീക്ഷമായിരുന്നു എല്ലായിടത്തും. എന്നാൽ ഇന്ന് ആ സാഹചര്യങ്ങൾ എല്ലാം മാറി. ജനങ്ങൾ സുരക്ഷിതമായ ജീവിതത്തിന്റെ സുഖം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...

അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

0
കണ്ണൂർ: അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായി പോലീസ്. ആഭ്യന്തരമന്ത്രിക്ക് എതിരെ...

ഡൽഹി സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇഡ്ഡലിയും സാമ്പാറും ; ആഗസ്റ്റ് 24 മുതൽ നടപ്പിലാക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി...

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

0
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ...