കാവി ഭാവിയിൽ രാജ്യത്തിന്റെ ദേശീയപതാകയായി മാറുമെന്ന് ബിജെപി നേതാവ്

For full experience, Download our mobile application:
Get it on Google Play

കർണാടക : കാവിക്കൊടി ഭാവിയിൽ രാജ്യത്തിന്റെ ദേശീയപതാകയായി മാറുമെന്ന് കർണാടക ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ. കാവിക്കൊടി ത്യാഗത്തിന്റെ പ്രതീകമാണെന്നും മുതിർന്ന ബിജെപി നേതാവ് കൂട്ടിച്ചേർത്തു. “ഈ രാജ്യത്ത് കാവി പതാക വളരെക്കാലമായി ബഹുമാനിക്കപ്പെടുന്നു. കാവിക്കൊടിക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. ത്യാഗത്തിന്റെ പ്രതീകമാണ് കാവിക്കൊടി. ആ മൂല്യം ഞങ്ങളിൽ വളർത്തിയെടുക്കാൻ ആർ.എസ്.എസിലെ കാവിക്കൊടിക്കുമുന്നിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈ രാജ്യത്ത് ഭാവിയിൽ കാവിക്കൊടി ദേശീയ പതാകയായി മാറിയേക്കാം. അതിൽ യാതൊരു സംശയവുമില്ലെന്നും ഈശ്വരപ്പ പറഞ്ഞു. അവർ (കോൺഗ്രസ്) പറയുമ്പോഴെല്ലാം ഞങ്ങൾക്ക് ത്രിവർണപതാക ഉയർത്തേണ്ട ആവശ്യമില്ല. ഭരണഘടന പ്രകാരം ത്രിവർണ പതാക ദേശീയ പതാകയാണെന്നും അതിന് അർഹമായ ബഹുമാനം ഞങ്ങൾ നൽകുന്നുണ്ടെന്നും ഈശ്വരപ്പ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...