പത്തനംതിട്ട : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ് മന്നാസിന്റെ നേതൃത്വത്തിൽ “സഹായത” യുടെ കൈത്താങ്ങ് ഇലന്തൂർ, ചെന്നീർക്കര ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് ബാധിതരായ നിർധന കുടുംബങ്ങൾക്ക്. സഹായത എന്ന സന്നദ്ധസേനയുടെ നേത്രുത്വത്തില്‍ 48 കുടുംബങ്ങൾക്ക് പലചരക്ക് കിറ്റുകളും നിർധനരായ 590 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു.
പൾസ് ഓക്സിമീറ്റർ ചലഞ്ചിലൂടെ നല്ലാനിക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 14 പള്‍സ് ഓക്സി മീറ്ററുകൾ നല്‍കി. ആന്റോ ആൻറണി എം.പി യില്‍ നിന്നും ഡോ. ജിനു തോമസ് പള്‍സ് ഓക്സി മീറ്ററുകൾ സ്വീകരിച്ചു. കോവിഡ് രോഗികള്‍ക്ക് വളരെ അത്യാവശ്യമായ പള്‍സ് ഓക്സി മീറ്ററുകളുടെ അഭാവം എല്ലായിടത്തും അനുഭവപ്പെടുന്നുണ്ടെന്നും ഈ കുറവ് പരിഹരിക്കുവാന്‍ മുന്നിട്ടിറങ്ങിയ ‘സഹായത’ യുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നുവെന്നും ആന്റോ ആന്റണി പറഞ്ഞു. പൾസ് ഓക്സിമീറ്ററുകളുടെ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, പ്രക്കാനം ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കല അജിത്ത്, പഞ്ചായത്ത് മെമ്പർമാരായ രാമചന്ദ്രൻ നായർ, റൂബി ജോൺ, ലീലാ കേശവൻ, ബിന്ദു റ്റി. ചാക്കോ, സഹായതയുടെ പ്രവർത്തകരായ ആൽവിൻ പ്രക്കാനം, ജിബി ജോൺ പ്രക്കാനം എന്നിവര്‍ പങ്കെടുത്തു.