എം.സ്വരാജ് അവാർഡിനായി അപേക്ഷിച്ചിരുന്നില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: എം.സ്വരാജ് അവാർഡിനായി അപേക്ഷിച്ചിരുന്നില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ. 16 അവാർഡ് ജേതാക്കളിൽ 11ഉം അപേക്ഷ നൽകാത്തവരാണെന്ന് സി.പി അബൂബക്കർ പറഞ്ഞു. മുൻപും സാഹിത്യകാരന്മാർ അവാർഡ് നിരസിച്ചിരുന്നെന്നും സ്വരാജിന്റേത് അത്ഭുതകരമായ കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ പുരസ്കാര ജേതാക്കളിൽ മൂന്ന് പേരും പുസ്തകം അയച്ച് അപേക്ഷിച്ചവരല്ല. അക്കാദമി ലൈബ്രറിയിൽ നിന്ന് തിരഞ്ഞെടുത്ത പുസ്തകങ്ങൾ അന്നും പരിഗണിച്ചിരുന്നുവെന്നും സി.പി അബൂബക്കർ പറഞ്ഞു. അവാർഡ് പ്രഖ്യാപിക്കാൻ അവകാശമുള്ളത് പോലെ നിരസിക്കാനും അവകാശമുണ്ട്. 2024ലെ അവാർഡിന് അർഹരായ പുസ്തകങ്ങൾ തിരഞ്ഞെടുത്ത ജൂറിയെ കുറിച്ച് ചോദ്യങ്ങൾ ഉണ്ടാകുന്നില്ല. സ്വരാജ് അവാർഡ് നിരസിച്ച സാഹചര്യത്തിൽ മറ്റാരെയും ഇത്തവണ പരിഗണിക്കില്ലെന്നും രണ്ടാമനെ അവാർഡിന് പരിഗണിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും സി.പി അബൂബക്കർ പറഞ്ഞു. ഡോ. പ്രസാദ് പന്ന്യൻ, സോ. രോഷ്നി സ്വപ്ന, ഡോ. കാവുംപാട് ബാലകൃഷ്ണൻ എന്നിവരായിരുന്നു ഉപന്യാസ വിഭാഗത്തിൽ പുസ്തകങ്ങൾ പരിശോധിച്ച ജൂറി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി

0
തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ്...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

0
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...