പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ സിആർപിഎഫ് ജവാൻമാരുടെ കൂട്ടായ്മയായ സഹ്യാദ്രി സോൾജിയേഴ്സ് ആദിവാസി സമൂഹത്തിന് സഹായവുമായി എത്തുന്നു. അട്ടത്തോട്, നിലയ്ക്കൽ, പമ്പ വനമേഖലയിൽ കഴിയുന്ന 35 കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുമായി നാളെ രാവിലെ ഇവര്‍ ഊരുകളിലെത്തും. രാജ്യ സേവനത്തിനൊപ്പം തന്നെ സാമൂഹിക സേവനവുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സഹ്യാദ്രി സോൾജിയേഴ്സ് വ്യക്തമാക്കുകയാണ് ഈ പ്രവര്‍ത്തനത്തിലൂടെ. യാത്രയുടെ ഫ്ലാഗ് ഓഫ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ ഇന്ന് നിർവഹിച്ചു.
സഹ്യാദ്രി സോൾജിയേഴ്സ് ആദിവാസി സമൂഹത്തിന് സഹായവുമായി നാളെ ഊരുകളിലെത്തും
RECENT NEWS
Advertisment