കയ്യിൽ പണമില്ലാത്തതിനെ തുടർന്ന് 30 വർഷങ്ങൾക്ക് മുമ്പ് ഓട്ടോക്കൂലി കടം പറഞ്ഞു ; 100 രൂപ പതിനായിരമായി തിരികെ നൽകി യാത്രക്കാരൻ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ഓട്ടോക്കൂലിയായ നൂറ് രൂപ കടം പറഞ്ഞുപോയ ആൾ വർഷങ്ങൾക്ക് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൽകിയത് 10,000 രൂപ. 30 വർഷങ്ങൾക്ക് ശേഷമാണ് തുകയുമായി യാത്രക്കാരൻ ഓട്ടോഡ്രൈവറെ തേടിപ്പിടിച്ചത്. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവർ വല്യത്തുട്ടേൽ ബാബുവിനാണ് അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം ബാബുവിന്റെ വീട്ടിലെത്തിയ അജിത്താണ്ബാബുവിനെ പഴയകാലം ഓർമ്മിപ്പിച്ച് പണം നൽകിയത്. 1993-ൽ അജിത് മൂവാറ്റുപുഴ-പട്ടിമറ്റം പാതയിലെ മംഗലത്തുനടയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് ഓട്ടം വിളിച്ച് യാത്ര ചെയ്തിരുന്നു.

കയ്യിൽ പണമില്ലാത്തതിനെ തുടർന്ന് അന്ന് ഓട്ടോക്കൂലി അജിത്ത് കടം പറയുകയായിരുന്നു. ഇക്കാര്യം ഓർമ്മയുണ്ടോ എന്നായിരുന്നു ഇദ്ദേഹം ബാബുവിന്റെ വീട്ടിലെത്തി ചോദിച്ചത്. ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്ത് മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശിയായ അജിത്. എന്നാൽ അന്ന് തിരികെ പോകുവാൻ അജിത്തിന് ബസ് കിട്ടിയില്ല. കയ്യിൽ ഉണ്ടായിരുന്നത് ബസ് കൂലി മാത്രമായിരുന്നു. അങ്ങനെയാണ് ഓട്ടോക്കൂലി കടം പറഞ്ഞത്. ഏറെ നാളത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞതെന്നും അതിനാലാണ് പണം തിരികെ നൽകാൻ ഇത്രയും വൈകിയതെന്നും അജിത് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...